തൊടുപുഴ: ഇൗ മാസം 16 വരെ ലോക്ഡൗണ്‍ ദീര്ഘിപ്പിച്ച സാഹചര്യത്തില്‍ ജില്ലയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തനാനുമതി നല്കിയവയുടെ വിവരങ്ങള്‍: * റേഷന്‍ കടകള്‍, പലചരക്ക്, പഴം, പച്ചക്കറി, പാലും പാലുല്പന്നങ്ങളും, മാംസം, മത്സ്യം, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റകള്‍, റബര്‍ ട്രേഡിങ് കടകള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ (ഇലക്ട്രിക്കല്‍, പ്ലംബിങ് കടകള്‍ ഉള്‍പ്പെടെ), വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള അസംസ്കൃത വസ്തുക്കള്‍ (പാക്കിങ് സാമഗ്രികള്‍ ഉള്‍പ്പെടെ) വില്‍ക്കുന്ന കടകള്‍ എന്നിവക്ക് രാവിലെ ഒമ്പതുമുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം. * ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവക്ക് ഹോം ഡെലിവറി, പാഴ്സല്‍ എന്നിവക്ക് മാത്രമായി രാവിലെ ഒമ്പത് മുതല്‍ രാത്രി 7.30 വരെ. * ലോക്ഡൗണിൽ അനുമതി നല്കിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സൈറ്റ് എന്‍ജിനീയര്‍മാര്‍/ സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ രേഖയുടെയോ/ അംഗീകാര പത്രത്തിൻെറയോ അടിസ്ഥാനത്തില്‍ യാത്ര ചെയ്യാം. * തുണിക്കടകള്‍, ജ്വല്ലറികള്‍, സ്റ്റേഷനറി, കണ്ണട, കേള്‍വി ഉപകരണം, സ്ത്രീശുചിത്വ വസ്തുക്കള്‍, ചെരിപ്പ് കടകള്‍, ബുക്ക് സ്റ്റാള്‍, റിപ്പയറിങ് കടകള്‍ (ടി.വി, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, മോട്ടോര്‍ വാഹനങ്ങൾ....) എന്നിവക്ക് വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ. * വാഹന ഷോറൂമുകള്‍ (വാഹനങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്ക് മാത്രമായി) വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ ഉച്ചക്ക് രണ്ടുവരെ. വാഹനവില്പന അനുവദിക്കില്ല. * ബാങ്കുകള്‍, ധനകാര്യ/ പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് അഞ്ചുവരെ. --- 12, 13 തീയതികളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായതിനാൽ താഴെപ്പറയുന്നവക്ക് മാത്രമാണ് അനുമതി. * അവശ്യസര്‍വിസുകളായ കേന്ദ്ര/ സംസ്ഥാന സര്‍ക്കാറുകളുടെയും സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍ എന്നിവയുടെയും ഓഫിസുകള്‍ക്ക് തുറക്കാം. * അവശ്യ സർവിസുകളായ വ്യവസായ സ്ഥാപനങ്ങള്‍/ കമ്പനികള്‍ തുടങ്ങിയവക്ക് പ്രവർത്തിക്കാം. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയുമായി യാത്ര ചെയ്യാം. രോഗികള്‍, അടിയന്തര ചികിത്സ ആവശ്യമായ വ്യക്തികള്‍, കോവിഡ് വാക്സിന് സ്വീകരിക്കാൻ യാത്രചെയ്യുന്നവർ എന്നിവര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ രേഖകളുമായി യാത്ര ചെയ്യാം. * ഭക്ഷ്യ വസ്തുക്കള്‍, പലചരക്ക്, പഴം-പച്ചക്കറി, പാലും പാലുല്പന്നങ്ങളും മാംസം, മല്‍സ്യം എന്നിവ വിൽക്കുന്ന കടകൾ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ തുറക്കാം. റസ്റ്റാറൻറുകള്‍, ബേക്കറികള്‍ എന്നിവക്ക് ഹോം ഡെലിവറി/ പാർസല്‍ സര്‍വിസിന് മാത്രമായി രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ തുറക്കാം. * ദീര്‍ഘദൂര ബസ് സര്‍വിസുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ട്. യാത്രരേഖ/ ടിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് യാത്രചെയ്യാം. ചരക്ക് വാഹനങ്ങള്‍ക്കും സ്വകാര്യ/ ടാക്സി വാഹനങ്ങള്‍ക്ക് യാത്രക്കാരെ ബസ് ടെര്‍മിനലുകള്‍/സ്റ്റോപ്പുകള്‍/ സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിൽ എത്തിക്കാനും അനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.