ആദിവാസി മേഖലയിൽ കിറ്റ് വിതരണത്തിൻെറ മറവിൽ വെട്ടിപ്പ് ചെറുതോണി: ആദിവാസി മേഖലയിൽ കിറ്റ് വിതരണത്തിൻെറ മറവിൽ വൻ വെട്ടിപ്പ്. പട്ടയക്കുടി അംബേദ്കർ കോളനിയിലാണ് പാവപ്പെട്ട ആദിവാസികളിൽനിന്ന് കോവിഡിൻെറ മറവിൽ പണം പിരിച്ചെടുക്കുന്നത്. വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ അതിർത്തി പ്രദേശമാണ് ആദിവാസികൾ തിങ്ങിപ്പാർക്കുന്ന പട്ടയക്കുടി അംബേദ്കർ കോളനി. ആദിവാസി കുടുംബങ്ങൾക്ക് പട്ടികവർഗ വകുപ്പിൽനിന്ന് അരിയുൾപ്പെടെ 18 നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. പ്രമോട്ടറുടെ നേതൃത്വത്തിലാണ് ഇവ എത്തിച്ചുകൊടുക്കുന്നത്. കിറ്റുകൾ ഓരോ വീട്ടിലും എത്തിക്കുന്നതിനു വണ്ടിക്കൂലി സഹിതം പട്ടിവർഗ വകുപ്പ് കൊടുക്കുന്നുണ്ട്. എന്നാൽ, കിറ്റ് എത്തിച്ചു കൊടുക്കുന്നതിൻെറ പേരിൽ വണ്ടിക്കൂലിയിനത്തിൽ 30 രൂപ വീതം ഓരോ വീട്ടിൽനിന്ന് വാങ്ങുന്നതായി ആദിവാസികൾ പറയുന്നു. ജോലിയും കൂലിയുമില്ലാതെ പുരുഷന്മാരടക്കം വീട്ടിലിരിക്കുന്നവർ 30 രൂപ കൊടുത്ത് കിറ്റുകൾ വാങ്ങാൻ പ്രയാസപ്പെടുകയാണ്. പട്ടയക്കുടി അംേബദ്കർ കോളനിയുടെ പരിധിയിൽ വരുന്ന ആനക്കുഴി, വഞ്ചിക്കല്ല് മണ്ണാങ്കാവ് ഏണിത്താഴം, എടത്തല തുടങ്ങിയ പ്രദേശത്തുള്ള കുടുംബങ്ങൾക്ക് വീടിലെത്തിച്ചുകൊടുക്കുന്നതിന് വണ്ടിക്കൂലി സഹിതമാണ് ട്രൈബൽ ഓഫിസിൽനിന്ന് കിറ്റുകൾ നൽകുന്നത്. എന്നാൽ, ഭൂരിപക്ഷം പേർക്കും വീട്ടിലെത്തിക്കാതെ കമ്യൂണിറ്റി ഹാളിൽ െവച്ച് വിതരണം ചെയ്യുന്നതായും ആരോപണമുണ്ട്. ഊരാളി സമുദായത്തിൽപ്പെട്ട 350 കുടുംബങ്ങളാണ് ഇവിടെയുള്ളത്. 30 രൂപ വണ്ടിക്കൂലിയിനത്തിൽ നൽകാത്തവർക്ക് യഥാസമയം കിറ്റ് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.