ലക്ഷദ്വീപ്​: എം.പിക്ക്​​ നിവേദനം നൽകി

തൊടുപുഴ: ലക്ഷദ്വീപിനോടുള്ള കേന്ദ്ര സർക്കാറി​ൻെറ വംശീയ ഉന്മൂലന നിലപാടുകൾക്കെതിരെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്​ ഫ്രറ്റേണിറ്റി മൂവ്മൻെറ്​ നേതാക്കൾ ഡീൻ കുര്യാക്കോസ് എം.പിക്ക് നിവേദനം നൽകി. കരിനിയമങ്ങൾ നടപ്പാക്കി ദ്വീപി​ൻെറ സമാധാനാന്തരീക്ഷം താറുമാറാക്കുന്ന ആർ.എസ്.എസ് ഏജൻറ്​ പ്രഫുൽ ഖോദ പട്ടേലിനെ ലക്ഷദ്വീപിൽനിന്ന്​ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംഘടിപ്പിച്ച കാമ്പയി​ൻെറ ഭാഗമായി രാഷ്​ട്രപതി, രാജ്യസഭ ചെയർമാൻ, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പ്രവർത്തകർ ഇ മെയിൽ അയച്ചു. മിനിക്കോയ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയർമാൻ ഡോ. മുനീർ മണിക്ഫാനും മറ്റ് സാമൂഹിക സാംസ്കാരിക നേതാക്കളും പങ്കെടുത്ത ഓൺലൈൻ പ്രതിഷേധവും നടന്നു.​ സംസ്​ഥാന സെക്രട്ടറി അമീൻ റിയാസ്, ജില്ല പ്രസിഡൻറ് അൻഷാദ് അടിമാലി, സലീൽ മുഹമ്മദ് എന്നിവരാണ്​ നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്​. ചിത്രം TDL105 fraternity: ലക്ഷദ്വീപ് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മൻെറ്​ നേതാക്കൾ ഡീൻ കുര്യക്കോസ് എം.പിക്ക് നിവേദനം നൽകുന്നു ------------- ഇൗ വിദ്യാർഥികൾക്ക്​​ അസംബ്ലിയുമുണ്ട്​. തൊടുപുഴ: ലോക് ഡൗൺ മൂലം മുറികളിൽ തളച്ചിടപ്പെട്ട കുട്ടികൾക്കായി ഒാൺലൈൻ അസംബ്ലി സംഘടിപ്പിച്ച്​ അരിക്കുഴയിലെ സ്കൂൾ റിസോഴ്സ് ഗ്രൂപ്. ഗൂഗിൾ മീറ്റ് ക്ലാസുകൾക്കു പുറമെയാണ് ദിവസവും നടക്കുന്ന അസംബ്ലി. ഹെഡ്മാസ്​റ്റർ വി.എൻ. സീമയുടെ നേതൃത്വത്തിൽ അധ്യാപകരായ സിസി കെ. ജോസഫ്, സോനു കെ. ദിവാകരൻ, സിനി ടി. ശ്രീധർ, അനുമോൾ ബേബി എന്നിവരാണ് കുട്ടികളെ ഇതിനായി സജ്ജരാക്കുന്നത്​. ആദ്യ ദിവസം നാലാം ക്ലാസ് വിദ്യാർഥികളും രണ്ടാം ദിവസം മൂന്നാം ക്ലാസുകാരും മൂന്നാം ദിവസം രണ്ടാം ക്ലാസുകാരും അസംബ്ലിയിൽ പ​െങ്കടുത്തു. ഇൗശ്വര​ പ്രാർഥന, പ്രതിജ്​ഞ, വ്യായാമം, പുസ്​തക പരിചയം, ചിന്താവിഷയം അവതരണം, ദേശീയഗാനം എന്നിങ്ങനെ പതിവ്​ അസംബ്ലിയിലെ എല്ലാ പരിപാടികളും ഒാൺലൈൻ അസംബ്ലിയിലുമുണ്ട്​. ലോക്​ഡൗൺ കാലത്ത് എങ്ങനെയൊക്കെ കുട്ടികളെ ചേർത്തു നിർത്താം എന്നതിന്​ ഉദാഹരണമാണ്​ ഒാൺലൈൻ അസംബ്ലി എന്ന്​ അധ്യാപകർ പറഞ്ഞു. ---------------------- 234 പേര്‍ക്ക് കോവിഡ്; 904 പേർ​ രോഗമുക്​തരായി തൊടുപുഴ: ജില്ലയില്‍ തിങ്കളാഴ്​ച 234 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10.68 ശതമാനം ആണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. 904 പേർ രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത ഏഴ്​ കേസുകൾ സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി അഞ്ച്​, അറക്കുളം മൂന്ന്​, ചക്കുപള്ളം നാല്​, ചിന്നക്കനാൽ ഒന്ന്​, ദേവികുളം ഒന്ന്​, ഇടവെട്ടി നാല്​, ഇരട്ടയാർ നാല്​, കഞ്ഞിക്കുഴി ഒന്ന്​, കാമാക്ഷി ഒന്ന്​, കാഞ്ചിയാർ ഒന്ന്​, കരിമണ്ണൂർ ഒന്ന്​, കരിങ്കുന്നം മൂന്ന്​, കരുണാപുരം മൂന്ന്​, കട്ടപ്പന എട്ട്​, കൊക്കയാർ ഒന്ന്​, കുമളി 11, മണക്കാട് ഒന്ന്​, മാങ്കുളം 22, മറയൂർ 22, മൂന്നാർ രണ്ട്​, മുട്ടം ഒന്ന്​, നെടുങ്കണ്ടം 13, പള്ളിവാസൽ നാല്​, പാമ്പാടുംപാറ രണ്ട്​, പീരുമേട് രണ്ട്​, പെരുവന്താനം ഒന്ന്​, പുറപ്പുഴ ഒന്ന്​, രാജാക്കാട് ഒന്ന്​, ശാന്തൻപാറ അഞ്ച്​, സേനാപതി രണ്ട്​, തൊടുപുഴ 19, ഉടുമ്പൻചോല 22, ഉപ്പുതറ ഒന്ന്​, വണ്ടൻമേട് 23, വണ്ടിപ്പെരിയാർ അഞ്ച്​, വണ്ണപ്പുറം നാല്​, വട്ടവട 17, വാഴത്തോപ്പ് ആറ്​, വെള്ളത്തൂവൽ നാല്​, വെള്ളിയാമറ്റം രണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.