കട്ടപ്പന: ലക്ഷദ്വീപിൽ സംഘ്പരിവാർ ശക്തികളുടെ വർഗീയ അജൻഡ നടപ്പാക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതിഷേധമുയർത്തി പുരോഗമനകലാ സാഹിത്യസംഘം ഇടുക്കി ജില്ല കമ്മിറ്റി നടത്തിയ സാംസ്കാരിക കൂട്ടായ്മയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഫേസ്ബുക്ക് പേജിലൂടെ നടന്ന പ്രതിഷേധ പരിപാടി സംഘം സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സുഗതൻ കരുവാറ്റ, സെക്രട്ടറി കെ. ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം മോബിൻ മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.