മൂന്നാർ: വട്ടവട പഞ്ചായത്തിൽ സമൂഹ അടുക്കള സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. ഇപ്പോഴുള്ള നാല് പരിചരണ കേന്ദ്രത്തിലെ രോഗികൾക്കുള്ള ഭക്ഷണവിതരണം അവതാളത്തിലായതാണ് പരാതിക്ക് കാരണം. കൊട്ടക്കാമ്പൂർ, ഇടമൺ, സാമിയാറളക്കുടി എന്നിവിടങ്ങളിലെ ഡി.സി.സികളിൽ നൂറ്റിപ്പത്തോളം രോഗികളാണ് ഇപ്പോഴുള്ളത്. ഇവർക്ക് ഭക്ഷണം നൽകാൻ ചുമതല നൽകിയിരിക്കുന്നത് കുടുംബശ്രീ നേതൃത്വത്തിലെ ജനകീയ ഹോട്ടലിനാണ്. എന്നാൽ, ഇവിടെനിന്ന് യഥാസമയം ഭക്ഷണം ലഭിക്കുന്നില്ലെന്നും ആരോഗ്യവകുപ്പിൻെറ മെനു അനുസരിച്ചല്ല ഭക്ഷണമെന്നുമാണ് ആക്ഷേപം. ഇതുസംബന്ധിച്ച് പരാതി പഞ്ചായത്ത് പ്രസിഡൻറിനെ അറിയിച്ചു. എന്നാൽ, പ്രസിഡൻറ് പറഞ്ഞിട്ടും ഹോട്ടലിലെ നടത്തിപ്പുകാർ വഴങ്ങുന്നില്ലെന്ന് പറയുന്നു. സാധാരണ ഊണിന് 25 രൂപയും മറ്റ് ഭക്ഷണത്തിന് അതിനനുസരിച്ച ഹോട്ടൽ വിലയുമാണ് പഞ്ചായത്ത് നൽകുന്നത്. എന്നാൽ, ഊണിന് ഒരു കറി മാത്രം നൽകി തങ്ങളെ കബളിപ്പിക്കുകയാെണന്നാണ് രോഗികൾ പറയുന്നത്. മിക്ക ദിവസവും ഭക്ഷണം കഴിക്കാതെ തിരിച്ചുകൊടുത്തു വിടുകയാണത്രേ. ബുധനാഴ്ച സബ് കലക്ടറുടെ നേതൃത്വത്തിൽ ചേരുന്ന കോർ കമ്മിറ്റിയിൽ വിഷയം അവതരിപ്പിക്കുമെന്ന് പ്രസിഡൻറ് ഗണപതിയമ്മാൾ പറഞ്ഞു. സമൂഹ അടുക്കള സ്ഥാപിച്ച് കോർ കമ്മിറ്റി നേരിട്ട് ഭക്ഷണം വിതരണം ചെയ്യണമെന്ന് രോഗികൾ പറയുന്നു. ഇതിനിടെ, പ്രസിഡൻറ് അനാവശ്യവിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് കുടുംബശ്രീ പ്രവർത്തകരും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.