ലാഭവിഹിതം കോവിഡ് ബാധിതർക്ക്​​ നൽകി സ്വയംസഹായ സംഘം

നെടുങ്കണ്ടം: ലാഭവിഹിതം കോവിഡ് ബാധിതർക്കായി മാറ്റിവെച്ച് ഉടുമ്പന്‍ചോലയിലെ ശ്രീഗുരു സ്വയംസഹായ സംഘം. ലാഭവിഹിതമായി കിട്ടിയ തുകയായ 5,000 രൂപയുടെ ഭക്ഷ്യധാന്യ കിറ്റുകള്‍ കോവിഡ് ബാധിതരുടെ കുടുംബങ്ങളില്‍ എത്തിച്ചു. ആശ വര്‍ക്കര്‍മാര്‍ക്കും സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങളും മാസ്‌കുകളും ഗ്ലൗസുകളും നല്‍കി. 13 അംഗങ്ങളടങ്ങുന്ന സംഘമാണ് ശ്രീഗുരു. കഴിഞ്ഞ വര്‍ഷവും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഭാരവാഹികളായ ബിനീഷ് ബി., സി.എം. വേണു, ആനന്ദ്, അനീഷ് ഡി., സി.കെ. മധു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.