എം.എൽ.എയുടെ മൊബൈൽ ഫോൺ ചലഞ്ചിൽ പങ്കാളികളായി

തൊടുപുഴ: പി.ജെ. ജോസഫ്​ എം.എൽ.എയുടെ മൊബൈൽ ഫോൺ ചലഞ്ചി​ൻെറ ഭാഗമായി നിർധന വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി തൊടുപുഴ മർച്ചൻറ്​സ്​ അസോസിയേഷനും മൊബൈൽ റീട്ടയിലേഴ്​സ് അസോസിയേഷനും സംയുക്തമായി പങ്കുചേർന്നു. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഈ അധ്യയന വർഷവും ഓൺലൈനിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി​ നിർധനരായ കുട്ടികൾക്ക്​ പഠന അനുബന്ധ സാധനങ്ങൾ എത്തിച്ചുനൽകുക എന്ന ലക്ഷ്യത്തിലാണ്​ മൊബൈൽ ഫോൺ ചലഞ്ചിനു​ തുടക്കമിട്ടത്​. മൊബൈൽ ഫോൺ റീട്ടയിലേഴ്​സ് അസോസിയേഷൻ പ്രസിഡൻറ്​ ഷെറീഫ് പഠനാവശ്യത്തിനുള്ള മൊബൈൽ ഫോൺ എം.എൽ.എക്ക്​ കൈമാറി. തൊടുപുഴ മർച്ചൻറ്സ്​ അസോസിയേഷൻ പ്രസിഡൻറ്​ രാജു തരണിയിൽ, വൈസ് പ്രസിഡൻറ്​ സാലി എസ്. മുഹമ്മദ്‌, മൊബൈൽ ഡീലേഴ്​സ് അസോസിയേഷൻ വൈസ് പ്രസിഡൻറ്​ ജി. അനീഷ്‌, സെക്രട്ടറി മുനീർ, രഞ്ജിത്ത്, കിഷോർ എന്നിവർ പങ്കെടുത്തു. ​TDL 101 മൊബൈൽ ഫോൺ റീട്ടയിലേഴ്​സ് അസോസിയേഷൻ പ്രസിഡൻറ്​ ഷെറീഫ് ​െമാബൈൽ ഫോൺ പി.ജെ. ജോസഫ്​ എം.എൽ.എക്ക്​​ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.