ലൈനുകള്‍ കൂട്ടിമുട്ടി തീ പടരുന്നു

നെടുങ്കണ്ടം: നെടുങ്കണ്ടം ടൗണില്‍ സിവില്‍ സപ്ലൈസ് ഗോഡൗണിന് മുന്നിൽ താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈനുകൾ കൂട്ടിമുട്ടി തീപടരുന്നത് ഭീതി പടര്‍ത്തുന്നു. ദിനേന പലപ്രാവശ്യം ഇവിടെ വൻ ശബ്​ദവും കേൾക്കാം. സിവില്‍ സ്ൈപ്ലസ് ഗോഡൗണില്‍ എത്തുന്ന വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഭീഷണിയായി. പ്രദേശത്ത്​ വൈദ്യുതി മുടക്കവും പതിവായി. ഇതോടൊപ്പം സമീപ വീടുകളിലെ കമ്പ്യൂട്ടര്‍ അടക്കം ഉപകരണങ്ങള്‍ തകരാറിലാകാറുണ്ട്. മാസങ്ങളായി തുടരുന്ന പ്രശ്​നത്തിന്​​ പരിഹാരം കാണാന്‍ അധികൃതര്‍ തയാറായിട്ടില്ല. 11 കെ.വി ലൈന്‍ മാറുന്നതിനൊപ്പം ഈ ലൈനുകളും മാറുമെന്ന് ബോര്‍ഡ്​ അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍, 11 കെ.വി ലൈൻ മാറാന്‍ പോസ്​റ്റുകള്‍ കുഴിച്ചിട്ടിട്ട് മാസങ്ങളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.