ലോക്​ഡൗൺ: അതിജാഗ്രതയിൽ എക്​സൈസ്​

* ഒരു മാസത്തിനിടെ പിടികൂടിയത്​ 10,869 ലിറ്റർ കോട തൊടുപുഴ: ജില്ലയിൽ ഒരു മാസത്തിനിടെ എക്​സൈസ്​ പിടികൂടി നശിപ്പിച്ചത്​ 10,869 ലിറ്റർ കോട. ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണം ഏർപ്പെടുത്തിയ മേയ്​ നാലു മുതൽ 28വരെ ജില്ലയിൽ വ്യാപകമായി പരിശോധന നടത്തിയിരുന്നു. ലോക്ഡൗണിനെ തുടർന്ന് വിദേശമദ്യ വിൽപനശാലകളും കള്ളുഷാപ്പുകളും ഉൾപ്പെടെ അടഞ്ഞുകിടക്കുന്നതിനാൽ അതിജാഗ്രതയിലാണ് എക്സൈസ്. വ്യാജമദ്യവും ലഹരി വസ്തുക്കളുടെ കടത്തും വിപണനവുമടക്കം വർധിച്ചിരിക്കുകയാണ്​​. ഹൈ​േറഞ്ച്​ മേഖല കേന്ദ്രീകരിച്ചാണ്​ കൂടുതൽ വ്യാജമദ്യ നിർമാണം. ഉടുമ്പൻചോല, ദേവികുളം, മറയൂർ, കട്ടപ്പന എന്നിവിടങ്ങളിലാണ്​ കൂടുതൽ കേസുകൾ . 24 മണിക്കൂറും ജില്ലയിൽ എക്​സൈസ്​ സ്​ട്രൈക്കിങ്​ ​ഫോഴ്​സുകൾ പരിശോധന നടത്തുന്നുണ്ട്​. കൂടാതെ ലോക്​ഡൗൺ സ്​പെഷൽ ഡ്രൈവും ആരംഭിച്ചു​. എക്​സൈസിനൊപ്പം പൊലീസിനെയും ചേർത്താണ്​ ഇൗ പരിശോധന ഉദ്ദേശിക്കുന്നത്​. തമിഴ്​നാട്​ അതിർത്തി അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ അവിടെ നിന്ന്​ കടത്തിക്കൊണ്ടുവരുന്നില്ല. എന്നാൽ, അതിർത്തി മേഖലയിലും ഹൈറേഞ്ചി​ലെ ചില വനമേഖലകളും കേന്ദ്രീകരിച്ച്​ വാറ്റുസംഘങ്ങൾ സജീവമാണ്​​. വനാർത്തിക​ളിലെ ഇടവഴികൾ കടത്തിന്​ ഉപയോഗിക്കുന്നതായും എക്​സൈസിനു​ വിവരം ലഭിച്ചിട്ടുണ്ട്​. ആവശ്യമെങ്കിൽ തമിഴ്​നാടി​ൻെറ സഹായം തേടുമെന്നും എക്​സൈസ്​ പറഞ്ഞു. അനധികൃത മദ്യവിൽപനയും ചാരായവാറ്റും തടയാൻ എക്സൈസ് പരിശോധനകൾ ശക്തമാക്കിയതോടെ ജില്ലയിൽ അബ്കാരി കേസുകളുടെ എണ്ണം കൂടിയിട്ടുണ്ട്​. 78 അബ്കാരി കേസുകളാണ് ഈ കാലയളവിൽ രജിസ്​റ്റർ ചെയ്തത്. ഈ കേസുകളിലെ ആകെ 53 പ്രതികളാണുള്ളത്​. 10 എൻ.ഡി.പി.എസ് (കഞ്ചാവ്, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ടവ) കേസുകളും റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ഇതുകൂടാതെ 85 ലിറ്റർ ചാരായവും വിവിധ ഇടങ്ങളിലെ പരിശോധനകളിൽ പിടിച്ചെടുത്തിട്ടുണ്ട്​. കാടിനുള്ളിലും കനാലുകളിലും വലിയ ബാരലുകളിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു. 67 ലിറ്റർ വിദേശമദ്യം, ഒന്നരക്കിലോ കഞ്ചാവ്​, 232 കഞ്ചാവ്​ ചെടികൾ എന്നിവയും പരിശോധനയുടെ ഭാഗമായി പിടി​ച്ചെടുത്തു. വ്യാജമദ്യവും ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാൻ ജില്ലയിൽ എല്ലാവിധ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് ഇടുക്കി ​െഡപ്യൂട്ടി എക്സൈസ് കമീഷണർ ജി. പ്രദീപ് പറഞ്ഞു. ലോക്ഡൗൺ തീരുന്നതുവരെ സ്പെഷൽ എൻഫോഴ്സ്മൻെറ്​ ഡ്രൈവ് തുടരും. വീടുകൾ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്​. അടഞ്ഞുകിടക്കുന്ന മദ്യവിൽപനശാലകളും ബാറുകളുമെല്ലാം നിരീക്ഷണത്തിലാണ്. അതിർത്തിയിലെ വനപാതകൾ ഉൾപ്പെടെ എക്സൈസ് നിരീക്ഷിക്കുന്നതായും എക്​സൈസ്​ ഡെപ്യൂട്ടി കമീഷ​ണർ 'മാധ്യമ'ത്തോട്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.