കോവിഡ്​ പ്രതിരോധം: കുടുംബശ്രീയുടെ 'ചെയിൻ കോൾ'

attn കുടുംബശ്രീയുടെ എംബ്​ളം കൊടുക്കാൻ താൽപ്പര്യം......................... തൊടുപുഴ: കോവിഡ്​ പ്രതിരോധ ബോധവത്കരണത്തി​ന് വേഗം പകരാൻ 'ചെയിൻ കോൾ' പദ്ധതിയുമായി കുടുംബശ്രീ. പ്രതിരോധ മാർഗങ്ങളെ കുറിച്ച് ബോധവത്​കരിക്കാനും രോഗി​കളുള്ള വീടുകളിൽ സന്തോഷകരമായ അന്തരീക്ഷം സൃഷ്​ടിക്കുന്നതിനുമായി പദ്ധതി തയാറാക്കിയത്​. രോഗം ബാധിച്ച്​ വീടുകളിലടക്കം കഴിയുന്നവർക്ക്​ ആത്മവിശ്വാസം നൽകി രോഗബാധിതരുടെ ആശങ്ക ഒഴിവാക്കുകയാണ്​ ഉദ്ദേശ്യം. ഇതിനായി കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റിസേഴ്‌സ്പേഴ്സൻമാരായി തെരഞ്ഞെടുത്ത് പരിശീലനം നൽകി. ഒരു സി.ഡി.എസിന് രണ്ട്​ റിസോഴ്‌സ്പേഴ്‌സൻ വീതമുണ്ട്. റിസോഴ്‌സ്പേഴ്സൻമാർ സി.ഡി.എസ് ചെയർപേഴ്‌സൻമാർ വഴി​ സന്ദേശങ്ങൾ അയൽക്കൂട്ട ഭാരവാഹി​കളി​ലൂടെ, ചെയിൻ പ്രോസസിലൂടെ എല്ലാ കുടുംബങ്ങളി​ലേക്കും എത്തി​ക്കും. ആദ്യദിവസം റിസോഴ്സ് പ്രവർത്തകർ അംഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കും. അടുത്ത ദിവസങ്ങളിൽ വേണ്ട ആവശ്യങ്ങൾ പരിഹരിക്കും. ആഴ്​ചയിലൊരിക്കൽ യോഗം ചേർന്ന്​ സ്ഥിതി വിലയിരുത്തും. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാ മേഖലയിലേക്കും എത്തിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. പദ്ധതി ഫലപ്രദമായി നടക്കു​ന്നുണ്ടോ എന്നും ഇവ പ്രയോജനം ചെയ്യുന്നുണ്ടോ എന്നും ​ബ്ലോക്കുതലത്തിലും ജില്ലതലത്തിലും യോഗം ചേർന്ന്​ വിലയിരുത്തും. കോവിഡ്​ പോസിറ്റിവിറ്റി കൂടിയ പഞ്ചായത്തുകളിലും വാർഡുകളിലും പ്രത്യക കരുതലുണ്ടാകും. പഞ്ചായത്തി​ൻെറ സംവിധാനങ്ങളായ റാപിഡ്​ റെസ്​പോൺസ്​ ടീം ജാഗ്രത സമിതി തുടങ്ങിയവയുടെ പിന്തുണ സംവിധാനമായിട്ടാണ്​ കുടുംബശ്രീയുടെ പ്രവർത്തനം. ബോധവത്​കരണ ക്ലാസുകൾക്ക്​ പുറമെ റിസോഴ്സ്പേഴ്സൻമാർ പ്രസിഡൻറ്​ സെക്രട്ടറിമാർ എന്നിവർക്ക് ആത്മവിശ്വാസം, മനോധൈര്യം എന്നിവ വർധിപ്പിക്കുന്നതിനും​ പ്രത്യേക ഓൺലൈൻ ക്ലാസുകൾ നൽകിവരുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.