സ്ഥിരം വാക്‌സിനേഷന്‍ സെൻറര്‍ നെടുങ്കണ്ടത്ത്​

സ്ഥിരം വാക്‌സിനേഷന്‍ സൻെറര്‍ നെടുങ്കണ്ടത്ത്​ ​നെടുങ്കണ്ടം: ജില്ലയിലെ ആദ്യ സ്ഥിരം വാക്‌സിനേഷന്‍ സൻെറര്‍ നെടുങ്കണ്ടം കല്ലാറില്‍ വ്യാഴാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. കല്ലാറിലെ കമ്യൂണിറ്റി ഹാള്‍ നവീകരിച്ചാണ്​ വാക്‌സിനേഷന്‍ സൻെറര്‍ ആരംഭിക്കുന്നത്. നിലവില്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇവിടെ തിരക്ക് അനുഭവപ്പെടുന്നതിനാലാണ് സ്ഥിരം സംവിധാനം ഒരുക്കുന്നത്. വൈകീട്ട്​ 3.30ന് എം.എം. മണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ശോഭന വിജയന്‍ അധ്യക്ഷത വഹിക്കും. idl ndk ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സ്ഥിരം വാക്‌സിനേഷന്‍ സൻെറര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.