നെടുങ്കണ്ടം: ലോക്ഡൗണ്‍ മൂലമുണ്ടായ തൊഴില്‍ നഷ്ടങ്ങളും സാമ്പത്തിക പ്രതിസന്ധികളും ഹൈറേഞ്ച് മേഖലയിലുള്ളവരെ ദുരിതത്തിലാക്കി. ഇടത്തരക്കാരെയാണ് ഏറ്റവുമധികം ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഏലം, കുരുമുളക്, റബര്‍, തേങ്ങ തുടങ്ങിയവ വില്‍ക്കാനാവാത്ത അവസ്ഥയായതിനാല്‍ സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലാണ്. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഇവയൊന്നും വാങ്ങാനുമാളില്ല. മുമ്പ്്് ഏലവും മറ്റും വീടുകളിലെത്തി വാങ്ങിയിരുന്നു. മലഞ്ചരക്ക് കടകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ കച്ചവടക്കാര്‍ വീടുകളിലുമെത്താതായി. ദിവസക്കൂലിക്കാരായ പലരുടെയും തൊഴില്‍ ഇല്ലാതായതോടെ വരുമാനവും നഷ്ടമായി. ചെറുകിട സ്ഥാപനങ്ങളിലും നിര്‍മാണ മേഖലയിലും ജോലി ചെയ്തിരുന്നവര്‍ പണിയും വരുമാനവുമില്ലാതെ വീര്‍പ്പുമുട്ടുകയാണ്. കപ്പയും ചേനയുമൊന്നും വാങ്ങാനാരുമില്ലാത്തതിനാല്‍ ചെറുകിട കര്‍ഷകരും ദുരിതത്തിലാണ്. രണ്ടാം ഘട്ട ലോക്ഡൗണിന് മുമ്പ്്് തന്നെ ഗ്രാമപ്രദേശങ്ങളിലെ ചെറുകടകളില്‍ കടംകൊടുക്കില്ലെന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ലോക്ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ ചെറുകിട വ്യാപാരികളടക്കമുള്ളവരുടെ വീടുകളിലെ ദൈനംദിന കാര്യങ്ങളും പ്രതിസന്ധിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.