അടിമാലി: അടിമാലി ഇഖ്റ ആശുപത്രിയിൽ തിങ്കളാഴ്ച സൗജന്യ കോവിഡ് ചികിത്സ ആരംഭിക്കും. ആദ്യഘട്ടത്തിൽ ഓക്സിജൻ സൗകര്യമുള്ള 30 കിടക്കയാണ് ഒരുക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിൻെറ നിർദേശപ്രകാരം സെക്കൻഡ് ട്രീറ്റ്മൻെറ് സംവിധാനമായിരിക്കും ഇവിടെ ഉണ്ടാകുക. ആവശ്യമുള്ള കോവിഡ് ബാധിതർക്ക് സൗജന്യ ഡയാലിസിസിനുള്ള സൗകര്യവും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. അത്യാസന്ന നിലയിലുള്ള രോഗികളെ മൊബൈൽ വൻെറിലേറ്ററിൻെറ സൗകര്യത്തോടെ മറ്റിടങ്ങളിലെ ആശുപത്രിയിൽ തുടർചികിത്സ നൽകുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് ബാധിതർക്ക് ഭക്ഷണവും സൗജന്യമായിരിക്കും. കൂടുതൽ രോഗികൾ എത്തുന്ന ഘട്ടത്തിൽ കിടക്കകളുടെ എണ്ണം വർധിപ്പിക്കാൻ നടപടിയുണ്ടാകും. തിങ്കളാഴ്ച രാവിലെ പത്തിന് അടിമാലി പഞ്ചായത്ത് പ്രസിഡൻറ് ഷേർളി മാത്യു കോവിഡ് ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കും. അടിമാലി താലൂക്ക് ആശുപത്രിയിലും ഓക്സിജൻ സൗകര്യത്തോടെയുള്ള 40 കിടക്ക പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.