പാതയോരങ്ങളില്‍ ഭീഷണിയായ മരങ്ങൾ മുറിച്ചുതുടങ്ങി

നെടുങ്കണ്ടം: ഹൈറേഞ്ചി​ൻെറ പാതയോരങ്ങളില്‍ യാത്രക്കാര്‍ക്ക് ഭീഷണി ഉയർത്തിനില്‍ക്കുന്ന മരങ്ങൾ മുറിച്ചുതുടങ്ങി. കുമളി-മൂന്നാര്‍ സംസ്ഥാന പാതയോരങ്ങളിലെ മരങ്ങളും മുറിക്കുകയാണ്​. മൈലാടുംപാറ-കുത്തുങ്കല്‍ റോഡിന് നടുവില്‍ നില്‍ക്കുന്ന മരങ്ങളാണ്​ പൊതുമരാമത്ത് അധികൃതർ ആദ്യം മുറിച്ചത്​. വനംവകുപ്പ് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന്് ജില്ല കലക്ടര്‍ ഇടപെട്ടശേഷമാണ് മരം മുറിക്കല്‍ ആരംഭിച്ചത്. ഇവിടെ റോഡ് നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ റോഡിന് നടുവിലും പാതയോരത്തുമായി നിരവധി മരങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി. റോഡ് നവീകരിച്ചപ്പോള്‍ വശങ്ങളില്‍നിന്ന മരങ്ങള്‍ മുറിച്ചുനീക്കിയില്ല. പിന്നീട് വീതി കൂട്ടിയപ്പോള്‍ മരങ്ങള്‍ റോഡിന് നടുവിലായി. എന്നാല്‍, അപകടഭീഷണി ഉയര്‍ത്തിയ പത്തോളം മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വനം വകുപ്പ് നടപടി സ്വീകരിച്ചില്ല. നിരവധി വാഹനങ്ങളും വൈദ്യുതി ൈലനുകളും കടന്നു പോകുന്നിടത്തായിരുന്നു മരങ്ങള്‍. കാറ്റിലും മഴയിലും മരം കടപുഴകിവീഴാനും ചില്ലകള്‍ ഒടിഞ്ഞുവീഴാനും തുടങ്ങിയതോടെ വൈദ്യുതി ബോര്‍ഡ് ഏറെ പ്രതിസന്ധി നേരിട്ടിരുന്നു. ഇതിനിടയിലാണ് കുമളി-മൂന്നാര്‍ സഗസ്ഥാന പാതയില്‍ പുളിയന്‍മലക്ക് സമീപം അപ്പാപ്പന്‍പടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് വീട്ടമ്മ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മരം വീണ് നിരവധി അപകടങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് സംസ്ഥാന പാതയോരത്ത് അപകടഭീഷണി ഉയര്‍ത്തിനില്‍ക്കുന്ന മുഴുവന്‍ മരങ്ങളും കാലവര്‍ഷം ആരംഭിക്കും മുമ്പ്്് അടിയന്തരമായി മുറിച്ചുമാറ്റാന്‍ കലക്ടര്‍ ഉത്തരവിടുകയായിരുന്നു. വൈദ്യുതി ബോര്‍ഡ്, വനം വകുപ്പ്, പഞ്ചായത്ത്, പൊതുമരാമത്ത് എന്നിവയുടെ നേതൃത്വത്തിലാണ്​ മരംമുറിക്കല്‍. അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ ഏറ്റവും കൂടുതലുള്ളത് ഉടുമ്പന്‍ചോല പഞ്ചായത്തിലാണെന്നാണ് ജില്ല ഭരണകൂടത്തി​ൻെറ കണ്ടെത്തല്‍. കൂടാതെ ഏലത്തോട്ടങ്ങളിലും വന്‍ മരങ്ങള്‍ ഭീഷണിയുയര്‍ത്തുന്നുണ്ട്. വരുംദിവസങ്ങളില്‍ ഇവയും മുറിക്കുമെന്നാണ്​ സൂചന. idl ndk പാതയോരത്തെ മരങ്ങള്‍ മുറിച്ചുനീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.