മഴയിൽ മണ്ണ്​ തണുത്തു; കൃഷി മേഖല നടീല്‍ തിരക്കില്‍

അടിമാലി: കാര്‍ഷിക മേഖലക്ക്​ അനുഗ്രഹമായി നാടൊട്ടുക്കും മഴ പെയ്തതോടെ കര്‍ഷകര്‍ നടീല്‍ തിരക്കിലേക്ക്. അടുത്തടുത്ത ദിവസങ്ങളില്‍ കനത്ത മഴയാണ് ജില്ലയിലെമ്പാടും കിട്ടിയത്. വേനല്‍മഴയോടെ കര്‍ഷകര്‍ തങ്ങളുടെ കൃഷിജോലികളിലും വ്യാപൃതരായി. ആവശ്യത്തിന് ജോലിക്കാരെ ലഭിക്കാത്ത പ്രശ്‌നം എല്ലായിടത്തുമുണ്ട്. ആദിവാസി കോളനികളില്‍നിന്നും​ തമിഴ് നാട്ടില്‍നിന്നുമാണ്​ തൊഴിലാളികളെ പലരും കൊണ്ടുവരുന്നത്. എന്നാല്‍, ലോക്ഡൗണ്‍ മൂലം ഇക്കുറി തൊഴിലാളികളെ കൊണ്ടുവരാന്‍ പറ്റാത്ത സാഹചര്യമുണ്ട്. ഇത് ഏലത്തോട്ട മേഖലയിലാണ് കടുത്ത പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ തൊഴിലാളികളുടെ പ്രശ്‌നമുണ്ടെങ്കിലും ഇഞ്ചി, ചേന, കപ്പ, കാച്ചില്‍, ചേമ്പ് തുടങ്ങിയവയുടെ നടീല്‍ ഏതാണ്ട് പൂര്‍ത്തിയായി. ആദ്യം മഴ ലഭിച്ച സ്ഥലത്ത് കാട് നീക്കലും ഇടയിളക്കലും തുടങ്ങി. തോട്ടങ്ങളില്‍ കാട് നീക്കല്‍, വളമിടീല്‍, തെങ്ങി​ൻെറ ചുവട് നന്നാക്കല്‍, ചോലവെട്ട്, വാഴക്കും മറ്റും മണ്ണുകൂട്ടല്‍, ചാലുകീറല്‍ തുടങ്ങിയ ജോലികളാണ് ഇപ്പോൾ നടക്കുന്നത്​. വൈകി മഴ ലഭിച്ച സ്ഥലങ്ങളില്‍ നടീല്‍ ഇപ്പോഴാണ് തുടങ്ങിയത്. ഈ വര്‍ഷത്തെ മഴയും കാലാവസ്ഥയും കൃഷിക്ക് അനുകൂലമാണെന്ന് കര്‍ഷകര്‍ പറയുന്നു. കൊടുംവരള്‍ച്ചയിലേക്ക് നാട് നീങ്ങുന്നതിനു മുമ്പായി നന്നായി മഴ പെയ്തു. ജലസേചന കുളങ്ങളും ചെക്ക് ഡാമുകളും കഴിഞ്ഞ ദിവസങ്ങളില്‍ നിറഞ്ഞു. ആദിവാസി കോളനികളിലും കര്‍ഷകര്‍ നടീല്‍ തിരക്കിലാണ്. ജനമൈത്രി, എക്​​െസെസ്​ സഹായത്തോടെയാണ്​ ആദിവാസി കോളനികളില്‍ കൃഷി നടക്കുന്നത്. മരച്ചീനി, നെല്‍കൃഷി എന്നിവക്ക്​ പുറമെയാണ് തെന കൃഷി. മണ്ണിളക്കി വിത്തിറക്കുന്നവരും കള നീക്കുന്നവരും രാവിലെ പാടത്തിറങ്ങും. ഇക്കൊല്ലം വേനല്‍മഴ നേര​േത്ത കിട്ടിയത് മെച്ചമായെന്ന് കർഷകർ പറയുന്നു. ഇഞ്ചികൃഷിക്കാരും നടീല്‍ പൂര്‍ത്തീകരിച്ച് കാട് നീക്കലും വളപ്രയോഗവും തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.