നെടുങ്കണ്ടം: ജില്ലയില്‍ ക്വാറൻറീനില്‍ കഴിയുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും സ്‌നേഹക്കിറ്റുകള്‍ എത്തിച്ച് ഡി.വൈ.എഫ്.ഐ. 10,000 ഭക്ഷ്യക്കിറ്റുകളാണ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തിച്ചുനല്‍കുന്നത്. 4200 കിറ്റുകള്‍ ഇതുവരെ വിതരണം ചെയ്തു. പല വ്യഞ്ജനങ്ങളും പച്ചക്കറികളുമടക്കം 23 ഇനം ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയതാണ് ഓരോ കിറ്റും. ആംബുലന്‍സുകളുടെ കുറവ് ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ 360 സ്‌നേഹ വണ്ടികളാണ് ജില്ലയില്‍ ആകെ തയാറാക്കിയത്. സംസ്‌കാരച്ചടങ്ങുകള്‍ നിര്‍വഹിക്കാൻ പ്രത്യേക യൂത്ത് ബ്രിഗേഡ് ടീമിനെ തയാറാക്കിയിട്ടുണ്ട്. 60 മൃതദേഹങ്ങള്‍ ഇതുവരെ സംസ്‌കരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെച്ച് വാര്‍ഡ്തലത്തില്‍ അഞ്ചുവീതം സന്നദ്ധ സേനകള്‍ രൂപവത്കരിക്കുമെന്ന് ജില്ല സെക്രട്ടറി രമേഷ് കൃഷ്ണന്‍ പറഞ്ഞു. idl ndk കിറ്റുകള്‍ തയാറാക്കുന്ന യൂത്ത് ബ്രിഗേഡ് അംഗങ്ങള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.