ആംബുലൻസ്​ ഡ്രൈവർമാർ ചോദിക്കുന്നു, ഞങ്ങളുടെ ജീവനും വിലയില്ലേ?

* സ്വകാര്യ ആംബുലൻസ്​ ഡ്രൈവർമാർക്ക്​ കോവിഡ്​ പ്രതിരോധ വാക്​സിൻ ഉറപ്പാക്കണമെന്ന്​ ആവശ്യം തൊടുപുഴ: കോവിഡ്​ രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷം വീട്ടിലെത്തു​േമ്പാഴേക്കും അടുത്ത വിളിയെത്തും. രാത്രിയെന്നോ പക​ലെന്നോ ഒന്നും നോക്കാറില്ല. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടാണെന്ന്​​​​ പറഞ്ഞാണ്​ പലരും വിളിക്കുന്നത്​. പിന്നെ വണ്ടിയുമെടുത്ത്​ ആശുപത്രിയിലേക്ക്​ ഒറ്റ പാച്ചിലാണ്​. തൊടുപുഴയിലെ സ്വകാര്യ ആംബുലൻസ്​ ഡ്രൈവറായ എം.എ. സജീറി​ൻെറ വാക്കുകളാണിത്​. കോവിഡ്​ രണ്ടാം തരംഗം ആഞ്ഞടിക്കു​േമ്പാൾ മുന്നണിപ്പോരാളികളെപോലെ വി​ശ്രമമില്ലാത്ത ജോലിത്തിരക്കിലാണ്​ സ്വകാര്യ ആംബുലൻസ്​ ഡ്രൈവർമാരും. കോവിഡ്​ ബാധിച്ച്​ വീടുകളിൽ കഴിയുന്നവരാണ്​ കൂടുതലും വിളിക്കുക. വിളി എത്തിയാൽ ഒരു മിനിറ്റ​ുപോലും വൈകാറില്ല. ആദ്യമൊന്നും ​എത്തുന്ന ആശുപത്രികളിൽ ബെഡ്​ ഒഴിവുണ്ടാകില്ല. തങ്ങൾതന്നെ ആശുപത്രി അധികൃതരുടെ കാലുപിടിച്ച്​ അഡ്​മിറ്റാക്കിയാണ്​ മടങ്ങുന്നത്​. അത്യാസന്ന നിലയിലുള്ള രോഗികളുമായി ആ​ശുപത്രികളിലേക്ക്​ കു​തിക്കു​​േമ്പാൾ ബന്ധു​ക്കളെക്കാൾ ആശങ്കയാണ്​ ഞങ്ങൾക്കു​ം. ഒരവസരത്തിൽ ശ്വാസംമുട്ടലിനെ ​തുടർന്ന്​ വീട്ടിൽ നിരീക്ഷണത്തിലിരുന്ന​ രോഗിയുമായി ആശുപത്രിയിലെത്തിയെങ്കിലും വൻെറിലേറ്റർ സൗകര്യമില്ലാത്തതിനാൽ അഡ്​മിറ്റാക്കാൻ കഴിഞ്ഞില്ല. മറ്റ്​ പല ആശുത്രികളിലും കയറിയെങ്കിലും സമാന അവസ്ഥയായിരുന്നു. കുറച്ചുസമയം കഴിഞ്ഞതോടെ രോഗിയുടെ നില വഷളായി. തുടർന്ന്​ സ്വന്തം ആംബുലൻസിൽനിന്നാണ്​ രോഗിക്ക്​ ഓക്​സിജൻ​ നൽകിയ​െതന്നും സജീർ പറയുന്നു. ഒരുമടിയും കൂടാതെയാണ്​ ഓരോ വിളി വരു​േമ്പാഴും വണ്ടിയുമെടുത്ത്​ പോകുന്നത്​. പല​േപ്പാഴും വലിയ സാഹസത്തിലാണ്​ ജോലി ചെയ്യുന്നത്​. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ആംബുലൻസ്​ ഡ്രൈവർമാർക്ക്​ വാക്​സിൻ ലഭിച്ചപ്പോഴും തങ്ങളെ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നാണ്​ ഇവരുടെ വിഷമം. രോഗികളുമായി പോകു​േമ്പാൾ അവരിൽനിന്ന്​ പലപ്പോഴും പണം വാങ്ങാൻപോലും നിക്കാറില്ല. പിന്നെ മതി എന്ന്​ പറഞ്ഞ്​ മടങ്ങും​. ചിലരുടെ അവസ്ഥ കണ്ട്​ പണം വാങ്ങാതെയും മടങ്ങിയിട്ടുണ്ട്​. ഇപ്പോൾ പലർക്കും രോഗം പിടിപെടുന്നത്​ ആശങ്കക്കിടയാക്കുന്നുണ്ടെന്നും ആംബുലൻസ്​ ഡ്രൈവർമാരായ കെ.സി. യേശുദാസും ഫസൽ മുഹമ്മദും പറയുന്നു. ഓട്ടം പോകുന്നത്​ മാത്രമല്ല, രോഗികളായതിനാൽ ഇവരുടെ വീടുകളിലേക്ക്​ എന്തെങ്കിലും സാധനങ്ങൾ വേണ്ടതുണ്ടോ എന്ന്​ അ​​ന്വേഷിച്ചാണ്​ മടങ്ങുന്നത്​​. ചില വീടുകളിൽ മുഴുവൻ പേരും രോഗികളായിരിക്കും. അവസ്ഥ കണ്ട്​ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ അവർക്ക്​ ഭക്ഷണവും പലയിടങ്ങളിലും എത്തിച്ചു നൽകിയിട്ടുണ്ടെന്നും ഇവർ പറയുന്നു​. ഇതുവരെ തൊടുപുഴ മേഖലയിൽ മാത്രം പ​ത്തോളം പേർ രോഗബാധിതരായി. ഇനിയും കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. കൂട്ടത്തോടെ രോഗം വന്നാല്‍ ആംബുലന്‍സ് ഓടിക്കാന്‍ ആളെ കിട്ടാതാകും. മറ്റ് ഡ്രൈവര്‍മാരെ​െകാണ്ട് സര്‍വിസ് നടത്താമെന്നു കരുതിയാലും ആംബുലന്‍സ് ഓടിച്ച് പരിശീലനമില്ലാത്തത് വെല്ലുവിളിയാകും. കോവിഡ്​ അപകടകാരിയാകുന്ന കേസുകൾ നേരിട്ട്​ കണ്ടിട്ടുള്ളതിനാൽ ആശങ്കയോടെതന്നെയാണ്​ ഓരോ ദിവസം വീട്ടിൽനിന്ന്​ ഇറങ്ങുന്നതും തിരികെ മടങ്ങുന്നതെന്നും ഇവർ പറയുന്നു. സ്വകാര്യമേഖലയിൽ ഒട്ടുമുക്കാൽ ആംബുലൻസ്​ ഡ്രൈവർമാർക്കും വാക്​സിൻ ലഭിക്കാത്ത സാഹചര്യമാണ്​. തിരുവനന്തപുരം ജില്ലയിൽ കുറച്ച്​ ഡ്രൈവർമാർക്ക്​ വാക്​സിൻ നൽകിത്തുടങ്ങിയിട്ടുണ്ട്​. ഇടുക്കിയിലും ഡ്രൈവർമാർക്ക്​ വാക്​സിൻ നൽകാനുള്ള നടപടി വേഗത്തിലാക്കണമെന്ന അഭ്യർഥനയാണ്​ ഇവർക്കുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.