കോട പിടികൂടി

നെടുങ്കണ്ടം: ഇരട്ടയാര്‍ നാങ്കുതൊട്ടി വെട്ടിക്കാട്ടുകുന്നേല്‍ തങ്കച്ചന്‍ എന്ന വി.എം. വര്‍ക്കിയുടെ വിറകുപുരയുടെ പിന്‍വശത്ത്് ചാരായ നിർമാണത്തിനായി സൂക്ഷിച്ച 80 ലിറ്റര്‍ കോട എക്‌സൈസ് കണ്ടെടുത്ത് നശിപ്പിച്ചു. തങ്കച്ചന്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ അറസ്​റ്റ്​ നടന്നില്ല. റെയ്​ഡില്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സെബാസ്​റ്റ്യന്‍ ജോസഫ്, പ്രിവൻറിവ് ഓഫിസർ കെ.ആർ. ബാലന്‍, സിവില്‍ എക്‌സൈസ് ഓഫിസർമാരായ എസ്​. മായ, അരുണ്‍ ശശി, പി.സി. ജസ്​റ്റിന്‍, ടിറ്റോ മോന്‍ ചെറിയാന്‍, വി.ജെ. ജോഷി, വിനോജ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.