വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി അടിമാലി ഗ്രാമപഞ്ചായത്ത്​

അടിമാലി: വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിത്തം വഹിച്ച് അടിമാലി ഗ്രാമപഞ്ചായത്ത്. ഇരുപത്തഞ്ച് ലക്ഷം രൂപ ചലഞ്ചി​ൻെറ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പഞ്ചായത്ത് സംഭവന ചെയ്തു. ഗ്രാമപഞ്ചായത്ത്​ അധികൃതര്‍ തുക മന്ത്രി എം.എം. മണിക്ക് കൈമാറി. വിവിധ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പഞ്ചായത്ത് വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളികളാകാന്‍ തീരുമാനിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഷേര്‍ളി മാത്യു, സെക്രട്ടറി കെ.എന്‍​. സഹജന്‍, ഗ്രാമപഞ്ചായത്ത്​ അംഗങ്ങള്‍ തുടങ്ങിയവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അടിമാലിയില്‍ നടത്തിയ ചടങ്ങില്‍ പങ്കെടുത്തു. പള്ളിവാസല്‍, മൂന്നാര്‍, ദേവികുളം, കൊന്നത്തടി, വെള്ളത്തൂവല്‍ പഞ്ചായത്തുകളും ദേവികുളം ബ്ലോക്ക് പഞ്ചായത്തും ഇതിനകം വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി. 50 പൾസ് ഓക്സിമീറ്റർ; പ്രിയപ്പെട്ടവർക്ക് ഷാനവാസി​ൻെറ കൈത്താങ്ങ് ഇടുക്കി: കോവിഡ്മൂലം നാട്ടിൽ കഷ്​ടപ്പെടുന്ന പ്രിയപ്പെട്ടവർക്ക് പ്രവാസി മലയാളിയുടെ കൈത്താങ്ങ്. അമേരിക്കയിൽ താമസക്കാരനായ ഇടുക്കി തടിയമ്പാട് സ്വദേശി ഷാനവാസ് മുഹമ്മദ് 50 പൾസ് ഓക്സിമീറ്റർ ഇടുക്കി മെഡിക്കൽ കോളജിലേക്ക് സംഭാവനയായി നൽകി. വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി എൻ.എസ്. ബിനു ഷാനവാസുമായി സംസാരിച്ചപ്പോൾ നാട്ടിൽ പൾസ് ഓക്സിമീറ്ററുകളുടെ കുറവ് ശ്രദ്ധയിൽപെടുത്തിയതോടെയാണ് ഇവ നൽകാൻ തയാറാണെന്ന് അദ്ദേഹം അറിയിച്ചത്. തുടർന്ന് ബിനുവിൽനിന്ന് പൾസ് ഓക്സിമീറ്ററുകൾ കലക്ടർ എച്ച്. ദിനേശൻ ഏറ്റുവാങ്ങി. ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ, എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ ഡോ. സുജിത് സുകുമാരൻ, പി.ബി. സബീഷ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.