ചെറുകിടക്കാർ വലിയ കടത്തിലേക്ക്​

ചെറുകിട വ്യാപാര മേഖല വൻ പ്രതിസന്ധിയിൽ തൊടുപുഴ: കഴിഞ്ഞ വർഷം സമ്പൂര്‍ണ ലോക്​ഡൗണിനെത്തുടർന്നുണ്ടായ പ്രതിസന്ധികളെ അതിജീവിച്ച്​ ചെറുകിട വ്യാപാരമേഖല തളിരിട്ട്​ തുടങ്ങിയിരുന്നെങ്കിലും കോവിഡ് രണ്ടാം തരംഗത്തി​ൻെറ തീവ്രതയില്‍ വീണ്ടുമെത്തിയ ലോക്​ഡൗൺ കച്ചവടക്കാരെ കരകാണാക്കടലിലാക്കുന്നു​. ലോക്​ഡൗൺ വീണ്ടും നീട്ടിയതോടെ പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്​. അവശ്യസാധനങ്ങൾ വിൽക്കുന്ന കച്ചവടസ്ഥാപനങ്ങൾ ഒഴികെയുള്ളവയെല്ലാം അടഞ്ഞുകിടക്കുകയാണ്​. ജില്ലയെ സംബന്ധിച്ച്​ വ്യാപാരികൾ ഭൂരിഭാഗവും ചെറുകിടക്കാരാണ്​. ഓരോ നിമിഷവും വ്യാപാരികൾ കടത്തിൽ മുങ്ങുകയാണ്​. പല കടകളിലും ഇരിക്കുന്ന സാധനങ്ങളും നശിക്കുന്നുണ്ട്​. പലചരക്ക്​ കടകൾ തുറന്ന്​ പ്രവർത്തിക്കുന്നുണ്ടെങ്കിലും പലയിടത്തും കച്ചവടം നടക്കാത്ത സാഹചര്യമാണ്​. പല വ്യാപാരികളും ഇപ്പോൾ വീട്ടുചെലവ്​ പോലും നടത്താൻ കഴിയാതെ വിഷമിക്കുകയാണ്​. വിപണിയിൽ വമ്പന്മാരോട് പടവെട്ടിയാണ് ചെറുകിട വ്യാപാരികൾ ഈ മേഖലയിൽ പിടിച്ചുനിന്നിരുന്നത്​. ഇപ്പോൾ എല്ലാം തകിടം മറിഞ്ഞു. ഓൺലൈൻ ഡെലിവറിയും ഹോം ഡെലിവറി സൗകര്യമുള്ള വ്യാപാരികൾ മാത്രമാണ് വിപണിയിൽ നിലനിൽക്കുന്നത്. ഫോൺ നമ്പറിൽ ഓർഡർ നൽകിയാൽ വീട്ടിലെത്തിക്കുന്ന സ്ഥാപനങ്ങൾ തൊടുപുഴ, അടിമാലി, കട്ടപ്പന പോലുള്ള പ്രധാന നഗരങ്ങളിലുണ്ട്. സർക്കാറി​​ൻെറ ഭാഗത്തുനിന്ന്​ സംരക്ഷണം ഉണ്ടായാൽ മാത്രമേ മുന്നോട്ടുപോകാൻ കഴിയൂവെന്നും കച്ചവടക്കാർ ആത്മഹത്യയുടെ വക്കിലാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക പാ​േക്കജ്​ വേണം -വ്യാപാരികൾ തൊടുപുഴ: വ്യാപാര മേഖലക്ക്​ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി സംഘടനകൾ രംഗത്ത്. കഴിഞ്ഞ ഒരുവർഷത്തിലേറെയായി വ്യാപാരികൾ ദുരിതത്തിലാണ്. ജി.എസ്.ടി, നോട്ട് നിരോധനം, പ്രളയം, കോവിഡ് എന്നിങ്ങനെ ഓരോ ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും അതി​ൻെറയെല്ലാം ദുരവസ്ഥ കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് വ്യാപാര-വ്യവസായ മേഖലയിലുള്ളവരാണ്. എന്നാൽ, ഈ മേഖലയിലുള്ളവരോട് നിഷേധാത്മക നിലപാടാണ് സർക്കാറി​ൻെറ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അതിനാൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് കേരള സ്​റ്റേറ്റ്​ സ്​മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡൻറ്​ ബേബി ജോർജും വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ യൂനിറ്റ് പ്രസിഡൻറ്​ രാജു തരണിയിലും പ്രസ്താവനയിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. ഓൺലൈനിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി റെജി വർഗീസ്, മുൻ പ്രസിഡൻറ്​ ജയകൃഷ്ണൻ, സുനിൽ വഴുതലക്കാട്, അനൂപ് ധന്വന്തരി, ആർ. ജയശങ്കർ, ജോസഫ് ടി. സിറിയക്, സജി പോൾ എന്നിവർ സംസാരിച്ചു. വ്യാപാരികൾ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ * വൈദ്യുതി ചാർജിൽ ഇളവ് നൽകുക, ഫിക്‌സഡ് ചാർജുകൾ ഒരുവർഷത്തേങ്കിലും ഒഴിവാക്കുക * വ്യവസായികളുടെ പലിശ കൃഷിക്കാരുടേതിന് തുല്യമായി പരിഗണിക്കുക * സർക്കാർ ബിൽഡിങ്ങിലുള്ള വാടകക്കാരുടെ ഒരുവർഷത്തെ വാടക ഒഴിവാക്കുക *ലൈസൻസ് ഫീസ് ഒരു വർഷത്തേയ്ക്ക് ഒഴിവാക്കുക. പിഴ അടച്ചിട്ടുള്ള തുക അടുത്ത വർഷത്തേക്ക്​ അഡ്ജസ്​റ്റ്​ ചെയ്യുക * വാക്‌സിൻ വിതരണത്തിൽ വ്യാപാരമേഖലയിലുള്ളവർക്ക് മുൻഗണന നൽകുക * ദുരിതമനുഭവിക്കുന്ന വ്യാപാരി-വ്യവസായികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.