ഇസ്രയേൽ അതിക്രമത്തിനെതിരെ 'തനിമ'യുടെ ഒാൺലൈൻ പ്രതിഷേധം

തൊടുപുഴ: ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന നര നായാട്ടിൽ പ്രതിഷേധിച്ചും ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും തനിമ കലാ സാഹിത്യ വേദി നേതൃത്വത്തിൽ ഇൗദ്​ ദിനത്തിൽ വീട്ടകങ്ങളിൽ കുടുംബങ്ങളുടെ പ്രധിഷേധ പരിപാടി സംഘടിപ്പിച്ചു. ഫലസ്തീൻ വിമോചന മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നൽകുന്നതായിരുന്നു പരിപാടി. തൊടുപുഴ, അടിമാലി, കുമളി മേഖലകളിൽ പ്രവർത്തകർ ഓൺലൈൻ പ്രധിഷേധത്തിൽ പങ്കെടുത്തു. ജില്ല പ്രസിഡൻറ്​ അഫ്സൽ ഹുസൈൻ, സെക്രട്ടറി പി. ഇ. ഷാജഹാൻ, ജില്ല കൺവീനർമാരായ സുബൈർ ഹമീദ്, സുബൈർ സെവൻ ആർട്സ് എന്നിവർ നേതൃത്വം നൽകി. ചിത്രം - ​TDL105 THANIMA ഇസ്രയേൽ അതിക്രമത്തിനെതിരെ 'തനിമ' നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന ഒാൺലൈൻ പ്രതിഷേധങ്ങളിൽ ഒന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.