പഞ്ചായത്തി​െൻറ ഉത്തരവ് വിവാദമായതോടെ പിന്‍വലിച്ചു

പഞ്ചായത്തി​ൻെറ ഉത്തരവ് വിവാദമായതോടെ പിന്‍വലിച്ചു നെടുങ്കണ്ടം: കണ്ടെയ്​ൻമൻെറ്​ സോണ്‍ നിലനില്‍ക്കുന്ന നെടുങ്കണ്ടം പഞ്ചായത്തില്‍ വളം, കീടനാശിനി, കൃഷി അനുബന്ധ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറന്ന്​ പ്രവര്‍ത്തിക്കുന്നതിന് പഞ്ചായത്ത്​ അധികൃതര്‍ നല്‍കിയ ഉത്തരവ് വിവാദമായതോടെ പിന്‍വലിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഇറക്കിയ ഉത്തരവാണ് കലക്ടറുടെ നിര്‍ദേശപ്രകാരം പിന്‍വലിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് പഞ്ചായത്ത് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാഴാഴ്ച വളം വില്‍പന ശാലകള്‍ തുറക്കുവാന്‍ വ്യാപാരികളെ പൊലീസ് അനുവദിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കലക്ടറുടെ അനുമതി ഇല്ലാതെയാണ് ഉത്തരവ് ഇറക്കിയതെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് കലക്ടര്‍ ഉടുമ്പന്‍ചോല തഹസില്‍ദാറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്ന് പഞ്ചായത്തിനോട് വിശദീകരണം ആവശ്യപ്പെടുകയും ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.