ചെറുതോണി: നിയോജകമണ്ഡലത്തിലെ കോവിഡ് രോഗികള്‍ക്ക് ആശുപത്രിയില്‍ എത്തുന്നതിന് റോഷി അഗസ്റ്റിൻ എം.എല്‍.എ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തി. എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച ഐ.സി.യു ആംബുലന്‍സിൻെറ സേവനം കൂടി അടുത്ത ആഴ്ച മുതല്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും എം.എല്‍.എ പറഞ്ഞു. ആംബുലന്‍സിൻെറ ഫ്ലാഗ്ഓഫ് എം.എല്‍.എ നിര്‍വഹിച്ചു. സി.വി. വർഗീസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോര്‍ജ് പോള്‍, ഹോസ്പിറ്റല്‍ സൂപ്രണ്ട് എസ്ര്. വികുമാര്‍, റോമിയോ സെബാസ്റ്റിന്, ജോസ് കുഴികണ്ടം, കെ.ജി. സത്യന്‍, ജേക്കബ് പിണക്കാട്ട്, പി.ബി. സബീഷ്, ടോമി ഇളംതുരുത്തി, ആര്‍.എം.ഒ ഡോ. അരുണ്‍ എന്നിവര്‍ പങ്കെടുത്തു. TDL100 HELP DESK ഇടുക്കി മെഡിക്കല്‍ കോളജില്‍ റോഷി അഗസ്റ്റിൻ എം.എല്‍.എ ആരംഭിച്ച ഹെൽപ്ലൈൻെറ ഭാഗമായുള്ള ആംബുലന്‍സിൻെറ താക്കോല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എസ്. രവികുമാറിന് കൈമാറുന്നു വെള്ളക്കരം ഓൺലൈനായി അടക്കാം തൊടുപുഴ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കാഷ് കൗണ്ടർ മുഖേന വെള്ളക്കരം അടക്കുന്നത് വാട്ടർ അതോറിറ്റി നിർത്തിയിരിക്കുകയാണ്. അതോറിറ്റിയുടെ www.kwa.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ സർവിസ് എന്ന ലിങ്കിൽ പ്രവേശിച്ച് ഓൺലൈനായും e.pay.kwa.kerala.gov.in (quick pay) എന്ന ആപ്ലിക്കേഷൻ സംവിധാനം ഉപയോഗിച്ചും കൂടാതെ വിവിധ ഓൺലൈൻ മാധ്യമങ്ങൾ (Paytm, Google Pay, Phone Pay, Amazone Pay, Team App ) വഴിയും വെള്ളക്കരം അടക്കാമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഫോൺ: 04862 222912.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.