സഞ്ചാരികളുടെ വരവ്​ നിലച്ചു; കുരങ്ങുകളും പട്ടിണിയിൽ

നെടുങ്കണ്ടം: വിനോദസഞ്ചാരകേന്ദ്രമായ രാമക്കല്‍മേട്ടില്‍ സഞ്ചാരികള്‍ എത്താതായതോടെ കുരങ്ങുകളും പട്ടിണിയിൽ. ലോക്ഡൗണിന് മുമ്പുതന്നെ കോവിഡ് രൂക്ഷമായതിനാല്‍ സഞ്ചാരികളുടെ വരവ്​ കുറഞ്ഞിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാമക്കല്‍മേട്ടില്‍ കടകളും തുറക്കാതായതോടെ ഇവറ്റകള്‍ പൂര്‍ണ പട്ടിണിയിലായി. മുമ്പ് വിനോദസഞ്ചാരികളോ കടകളില്‍ എത്തുന്നവരോ വ്യാപാരികളോ ഇട്ടുകൊടുക്കുന്ന ഭക്ഷ്യവസ്തുക്കൾകൊണ്ടാണ്​ കുരങ്ങന്മാർ വിശപ്പടക്കിയിരുന്നത്. ഇവറ്റകളെ സഹായിക്കാന്‍ മനസ്സുകാണിക്കണം എന്ന അപേക്ഷയുമായി വാര്‍ഡ്​ അംഗം വിജി രംഗത്തെത്തിയിട്ടുണ്ട്​. പഴവര്‍ഗങ്ങളോ മറ്റു ഭക്ഷ്യയോഗ്യമായ വസ്തുക്കളോ ഉ​െണ്ടങ്കില്‍ പൊതുജനങ്ങൾ റാപിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി) വളൻറിയർമാരെ അറിയിച്ചാല്‍ ശേഖരിച്ച്്് കുരങ്ങുകൾക്ക്​ എത്തിച്ചുകൊടുക്കും. കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തി​ൻെറ ഭാഗമായി വാര്‍ഡ്​ അംഗത്തി​ൻെറ നേതൃത്വത്തിൽ വളൻറിയർ സംഘം രാമക്കല്‍മേട്ടിലെത്തിയപ്പോഴാണ് വിശപ്പുമൂലമുള്ള വെപ്രാളം കണ്ടത്. തുടര്‍ന്ന് കുറെ പഴവര്‍ഗങ്ങള്‍ എത്തിച്ചുനല്‍കിയിരുന്നു. ചിത്രം: പട്ടിണിയിലായ രാമക്കല്‍മേട്ടിലെ കുരങ്ങന്മാര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.