ടെസ്​റ്റ്​ പോസിറ്റിവിറ്റി കൂടിയ പഞ്ചായത്തുകളില്‍ കടുത്ത നിയന്ത്രണം

തൊടുപുഴ: ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക് കൂടിയ ഏലപ്പാറ, പീരുമേട്, കൊക്കയാര്‍, വണ്ടിപ്പെരിയാര്‍, കുമളി, വെള്ളിയാമറ്റം, മണക്കാട്, വണ്ണപ്പുറം, ഇടവെട്ടി, അറക്കുളം, കരിങ്കുന്നം, കരിമണ്ണൂര്‍, കുടയത്തൂര്‍, ഉടുമ്പന്നൂര്‍, മുട്ടം, രാജകുമാരി, ബൈസണ്‍വാലി, ഉടുമ്പഞ്ചോല, വണ്ടന്മേട്, ഇടുക്കി-കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ നിയന്ത്രണം കടുപ്പിക്കാനും വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെയാക്കി ചുരുക്കാനും കലക്ടര്‍ എച്ച്. ദിനേശ​ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കണ്ടെയ്ൻമൻെറ്​ സോണിലുള്ള തോട്ടങ്ങളിലെ മുഴുവന്‍ പ്രവര്‍ത്തനവും നിര്‍ത്തിവെക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ ജില്ല ദുരന്ത നിവാരണ സമിതിയെ അറിയിക്കണം. സന്നദ്ധപ്രവര്‍ത്തകരുടെ സുഗമമായ സഞ്ചാരത്തിന് പൊലീസ് പാസ് നല്‍കും. പഞ്ചായത്തുകള്‍ വാതില്‍പടി വിതരണം പ്രോത്സാഹിപ്പിക്കണം. പരിശോധന കിറ്റി​ൻെറ ക്ഷാമംമൂലം രോഗസാധ്യതയുള്ളവരെ മാത്രം പരിശോധിച്ചതാണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക് വർധിക്കാന്‍ കാരണമെന്ന് പഞ്ചായത്ത് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. സമൂഹ അടുക്കളയില്‍ പാചകം ചെയ്യുന്നവരും ഭക്ഷണം വിതരണം ചെയ്യുന്നവരും രോഗമില്ലെന്ന്​ ഉറപ്പാക്കണം. രാജകുമാരിയിലും രാജാക്കാടും ഡി.സി.സി തൊടുപുഴ: രാജകുമാരി, രാജാക്കാട് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഡൊമിസിലിയറി കോവിഡ് കെയര്‍ സൻെറര്‍ (ഡി.സി.സി) സജ്ജീകരിച്ചു. രാജകുമാരിയില്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും രാജാക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് കോവിഡ് കേന്ദ്രം. നിലവില്‍ 50 കിടക്കകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അടിയന്തര ഘട്ടത്തില്‍ 100 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. വയോജനങ്ങള്‍ക്ക്​ കാൾ സൻെറര്‍ തൊടുപുഴ: കോവിഡ് തീവ്രമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൃദ്ധസദനങ്ങളിലെ താമസക്കാരുടെയും വീടുകളില്‍ റിവേഴ്‌സ് ക്വാറൻറീനില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെയും ആരോഗ്യ പ്രശ്‌നങ്ങളും അടിയന്തര ആവശ്യങ്ങളും പരിഹരിക്കാൻ പൈനാവ് ഗവ. എൻജിനീയറിങ്​ കോളജില്‍ കാള്‍ സൻെറര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാള്‍ സൻെററിനോട് ചേര്‍ന്ന് ഓണ്‍ലൈന്‍ വാക്​സിനേഷൻ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട്​ സഹായ കേന്ദ്രവുമുണ്ട്​. ഫോൺ: 04862 296349.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.