വാത്തിക്കുടിയിൽ കോവിഡ് രൂക്ഷം; ഭക്ഷ്യധാന്യ കിറ്റുകൾ വീടുകളിലേക്ക്​

ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി. രോഗികളുടെ എണ്ണം 200 കവിഞ്ഞതോടെ രോഗികളുടെ വീടുകളിൽ ആവശ്യവസ്തുക്കളടങ്ങിയ കിറ്റ് എത്തിച്ചുകൊടുത്തു തുടങ്ങി. അരിയുൾപ്പെടെ 1000 രൂപയുടെ നിത്യോപയോഗ സാധനങ്ങൾ അടങ്ങിയതാണ്​ കിറ്റ്. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതി​ൻെറ ഭാഗമായി വിവിധ സന്നദ്ധ സംഘടനകളിൽനിന്നായി 20 പേരടങ്ങുന്ന സംഘത്തിന്​ പരിശീലനം നൽകി. ഇവരുടെ നേതൃത്വത്തിലാണ്​ പ്രതിരോധ പ്രവർത്തനങ്ങൾ. പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കും മുഴുവൻ വാർഡുകളിലും വാർഡുതല സമിതിയും രൂപവത്​കരിച്ചു. കോവിഡ് പൊസിറ്റീവായവർക്കും നിരീക്ഷണത്തിലിരിക്കുന്നവർക്കും മരുന്നും ഭക്ഷണവും ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ കൊടുക്കുന്നുണ്ട്​. പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ സമൂഹ അടുക്കളയും ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.