കുമളി: ഹൈറേഞ്ചിലെ സ്വകാര്യ ലാബുകളിലും വിവിധ ആശുപത്രികളിലും നിയന്ത്രണങ്ങളില്ലാതെ നാട്ടുകാർ തിക്കിത്തിരക്കുന്നത് കോവിഡ് പടരാനുള്ള സാധ്യത ഇരട്ടിയാക്കി. സ്വകാര്യ ലാബുകളിൽ ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട രക്തപരിശോധന ഉൾെപ്പടെ മറ്റു പരിശോധനകൾക്ക് ദിവസവും നിരവധിപേരാണ് എത്തുന്നത്. ഇവർക്കൊപ്പമാണ് കോവിഡ് പോസിറ്റിവ് ആയവരെന്ന് സംശയിക്കുന്നവരും പരിശോധനക്കായി ഏറെനേരം കാത്തിരിക്കുന്നത്. പല സ്വകാര്യ ലാബുകളിലും ആവശ്യത്തിന് സ്ഥലസൗകര്യം ഇല്ല. സാമൂഹിക അകലം പാലിക്കാതെയും സുരക്ഷ മുൻകരുതൽ നടപടി സ്വീകരിക്കാതെയുമാണ് മിക്ക ലാബുകളും പ്രവർത്തിക്കുന്നത്. സർക്കാർ, സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെയും വിവിധ ആവശ്യങ്ങളുമായി എത്തുന്ന രോഗികൾ കോവിഡ് ബാധിച്ചവർക്കൊപ്പമാണ് മണിക്കൂറുകളോളം ഡോക്ടറുടെ സേവനത്തിനായി കാത്തിരിക്കുന്നത്. ഇത്തരത്തിൽ ലാബുകളിലും ആശുപത്രികളിലും പോയിവന്ന പലരിൽനിന്ന് കുടുംബാംഗങ്ങൾക്ക് കോവിഡ് ബാധിച്ചതായി നാട്ടുകാർ പറയുന്നു. ആശുപത്രികളിലും ലാബുകളിലും കോവിഡ് പരിശോധിക്കാനെത്തുന്നവരെയും മറ്റു ചികിത്സ തേടി എത്തുന്നവരെയും പ്രത്യേകമായി മാറ്റിയില്ലങ്കിൽ രോഗവ്യാപനം ഇരട്ടിയാകുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.