തൊടുപുഴ: തൊടുപുഴ ജില്ല ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റർ പ്ലാൻറ് സ്ഥാപിക്കാൻ നടപടി കൈക്കൊള്ളുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ. ഇതിന് ആവശ്യമായ ഒരുകോടി എം.എൽ.എയുടെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടിൽനിന്ന് നൽകും. ഇതിനായി ധനകാര്യ വകുപ്പിൽനിന്ന് പ്രത്യേകാനുമതി വാങ്ങിക്കേണ്ടതുണ്ട്. തൊടുപുഴ മേഖലയിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. അന്തരീക്ഷത്തിൽനിന്ന് വാക്വം കംപ്രസർ ഉപയോഗിച്ച് പ്ലാൻറിലൂടെ ഓക്സിജൻ ഉൽപാദിപ്പിക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിദിനം അറുപതിലധികം സിലിണ്ടർ ഓക്സിജൻ ഇവിടെ ഉൽപാദിപ്പിക്കാനാകും. ഇതു സംബന്ധിച്ച കാര്യങ്ങൾ അധികൃതരുമായി ചർച്ച നടത്തിയതായും പി.ജെ. ജോസഫ് പറഞ്ഞു. നേരത്തേ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എം.എൽ.എ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിക്കുകയും ഐ.സി.യു ബെഡുകൾ അടക്കമുള്ളവ ജില്ല ആശുപത്രിയിൽ സജ്ജീകരിക്കുകയും ചെയ്തിരുന്നു. നിലവിലെ സൗകര്യം വിപുലപ്പെടുത്തുന്നത് സംബന്ധിച്ചും ജോസഫ് ആശുപത്രി അധികൃതരുമായി സംസാരിച്ചു. അനുശോചിച്ചു തൊടുപുഴ: മർച്ചൻറ്സ് അസോ. ജോയൻറ് സെക്രട്ടറിയും മനക്കൻ എൻറർപ്രൈസസ് ഉടമയുമായ എം.എസ്. അനൂപിൻെറ നിര്യാണത്തിൽ തൊടുപുഴ മർച്ചൻറ് അസോസിയേഷൻ അനുശോചിച്ചു. പ്രസിഡൻറ് രാജു തരണിയിലിൻെറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ നായർ, വൈസ് പ്രസിഡൻറ്മാരായ സാലി എസ്.മുഹമ്മദ്, പി. അജീവ്, ടോമി സെബാസ്റ്റ്യൻ, ജോയൻറ് സെക്രട്ടറിമാരായ ഷരീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ അനുസ്‌മരിച്ചു. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി മൂന്നുദിവസത്തേക്ക് തൊടുപുഴ മർച്ചൻറ്സ് അസോസിയേഷൻ ദുഃഖാചരണം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.