കോടയും വാറ്റുപകരണങ്ങളും പിടികൂടി

നെടുങ്കണ്ടം: തൂക്കുപാലം 50 ഏക്കറില്‍ ചാരായം വാറ്റാൻ വീടിനോട് ചേര്‍ന്ന്് സ്​റ്റെയര്‍കേസിന്​ താഴെയായി കലക്കി സൂക്ഷിച്ച കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടികൂടി. 50 ഏക്കര്‍ ബ്ലോക്ക് നമ്പര്‍ 420 ല്‍ വിനേഷ് കുമാറി​ൻെറ വീട്ടില്‍നിന്നാണ് 100 ലിറ്റര്‍ കോട പിടികൂടിയത്. വിനേഷ് കുമാര്‍ സ്ഥലത്തുനിന്ന്​ ഒാടിമറഞ്ഞു. ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസര്‍മാരായ ഇ.എച്ച്്്. യൂനുസ്,‌ തോമസ് ജോണ്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസർ ജി. രേഖ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി. ജെ. വിനോജ്, വി.ജെ. ജോഷി, അരുണ്‍ ശശി, പി.സി. ജസ്​റ്റിന്‍, ടിറ്റോമോന്‍ ചെറിയാന്‍ എന്നിവര്‍ റെയ്​ഡില്‍ പങ്കെടുത്തു. ചിത്രം പിടികൂടിയ കോട നശിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.