ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ

െതാടുപുഴ: സംസ്ഥാനത്ത് മേയ് 8 മുതല്‍ 16 വരെ ലോക്​ഡൗൺ പ്രഖ്യാപിച്ചതി​ൻെറ പശ്ചാത്തലത്തില്‍ ജില്ലയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തൊഴിലാളികളുടെ ഉപജീവന മാർഗങ്ങൾക്ക്​ തടസ്സം വരാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ ലോക് ഡൗണിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിർദേശങ്ങള്‍ എല്ലാം കര്‍ശനമായി ജില്ലയിലും നടപ്പാക്കണമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി നിര്‍ദേശിച്ചു. ജില്ലയിലെ നിയന്ത്രണങ്ങളും മറ്റ് സാഹചര്യങ്ങളും വിലയിരുത്തുന്നത് സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്നതിനായി മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണിങ്ങനെ തീരുമാനിച്ചത്. ജില്ല കലക്ടര്‍ എച്ച്. ദിനേശ​ൻ അധ്യക്ഷത വഹിച്ചു. തോട്ടം മേഖലയിലടക്കം തൊഴിലാളികള്‍ മറ്റു ജില്ലകളില്‍നിന്നും അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ജോലിക്കായി എല്ലാദിവസവും വന്നുപോകുന്ന പതിവ് അനുവദിക്കേ​െണ്ടന്ന് യോഗം തീരുമാനിച്ചു. അതുകൊണ്ട്​ അടുത്ത പത്തു ദിവസം അന്തർസംസ്ഥാനത്ത് നിന്ന് ജോലിക്കാരെ അനുവദിക്കുന്നതല്ല. എന്നാല്‍, ലയങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ചെറിയ തോതില്‍ (നിശ്ചിത എണ്ണം തൊഴിലാളികള്‍ മാത്രം) തോട്ടം മേഖലകളില്‍ ജോലി ചെയ്യാന്‍ അനുവദിക്കും. കട്ടപ്പന, മൂന്നാര്‍, തൊടുപുഴ മാർക്കറ്റുകളിൽ നിയന്ത്രണങ്ങൾ കട്ടപ്പന, മൂന്നാര്‍, തൊടുപുഴ തുടങ്ങി ജില്ലയിലെ തിരക്കേറിയ മാര്‍ക്കറ്റുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രാദേശിക തലത്തില്‍ പൊലീസി​ൻെറയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വ്യാപാരി വ്യവസായികളുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കടകള്‍ വീതം തുറക്കാന്‍ അനുവദിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. ആശുപത്രികളില്‍ ആവശ്യത്തിന് ഐ.സി.യു ബെഡ്, വൻെറിലേറ്ററുകള്‍ തുടങ്ങിയവയുണ്ട്. ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഓരോ ആശുപത്രികളിലും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഓരോ പഞ്ചായത്തിലും ഡൊമിസിലറി കെയര്‍ സൻെററുകള്‍ തുറക്കാന്‍ പഞ്ചായത്ത് പ്രസിഡൻറുമാര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്. അഡ്വ. ഡീന്‍ കുര്യക്കോസ് എം.പി, എം.എല്‍.എ മാരായ പി.ജെ. ജോസഫ്, റോഷി അഗസ്​റ്റിൻ‍, എസ്. രാജേന്ദ്രന്‍, ഇ.എസ് ബിജിമോള്‍, ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസാമി, എ.ഡി.എം അനില്‍ കുമാര്‍, ഡി.എം.ഒ ഡോ. പ്രിയ എന്‍, ആർ.ഡി.ഒ അനില്‍ ഉമ്മന്‍ തുടങ്ങി വിവിധ വകുപ്പ്തല മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഓക്സിജന്‍ ക്ഷാമം; 300 ജമ്പോ സിലിണ്ടറുകള്‍ ജില്ലയിലേക്കെത്തും തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചത് കൂടാതെ സര്‍ക്കാറില്‍നിന്നും 300 ജമ്പോ സിലിണ്ടറുകള്‍ ജില്ലയിലേക്കെത്തും.15 സാധാരണ സിലിണ്ടറുകള്‍ക്ക് തുല്യമാണ് ഒരു ജമ്പോ സിലിണ്ടര്‍. കപ്പല്‍ നിര്‍മാണ ശാലയില്‍ നിന്നും 81 സിലിണ്ടര്‍ നിറച്ച് നൽകിയിട്ടുണ്ട്. 150 ഓളം ഇന്ന് ലഭിക്കും. ഇത്​ എത്തുന്നതോടെ ജില്ലയില്‍ ഓക്സിജന്‍ ക്ഷാമമുണ്ടാകില്ലെന്ന്​ ജില്ല കലക്ടര്‍ പറഞ്ഞു. വ്യവസായ ശാലകളില്‍ ഉപയോഗിക്കുന്ന 609 സിലിണ്ടറുകള്‍ കണ്ടെത്തി വെച്ചിട്ടുണ്ട്. അതില്‍ മുന്നൂറെണ്ണം ആശുപത്രി, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഓക്സിജന്‍ സിലിണ്ടറാക്കി മാറ്റിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് നിലവില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ നൽകുന്നുണ്ട്. ആവശ്യമെങ്കില്‍ ഇനിയും നൽകുമെന്ന്​ കലക്ടര്‍ പറഞ്ഞു. TDL103 ലോക് ഡൗണ്‍ നിയന്ത്രണങ്ങളെക്കുറിച്ച് ഓണ്‍ലൈനായി സംഘടിപ്പിച്ച യോഗത്തില്‍ ജില്ല കലക്ടര്‍ എച്ച്. ദിനേശന്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.