നെടുങ്കണ്ടം: വാക്കോസിറ്റിയില്‍ വീടിനോട് ചേര്‍ന്ന ശൗചാലയത്തിൽ ചാരായം വാറ്റുന്നതിനായി കലക്കി സൂക്ഷിച്ചിരുന്ന 100 ലിറ്റര്‍ കോട ഉടുമ്പന്‍ചോല എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. മതിലേരിയില്‍ എം.എ. അനൂപ് എന്നയാളുടെ വീട്ടിലാണ് കോട കണ്ടെത്തിയത്. അനൂപ് സ്ഥലത്തില്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. റെയ്ഡില്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫ്, വനിത സിവില്‍ എക്‌സൈസ് ഓഫിസർ ജി. രേഖ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ റോണി ആൻറണി, അരുണ്‍ മുരളീധരന്‍, ടില്‍സ് ജോസഫ്, ഡി. സതീഷ്കുമാര്‍, ബിലേഷ് എന്നിവര്‍ പങ്കെടുത്തു. idl ndk KODA NASIPPIKKUNNU പിടിച്ചെടുത്ത കോട നശിപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.