ചെറുതോണി: തങ്കമണി എക്സൈസ് റേഞ്ച് പ്രിവൻറീവ് ഓഫിസര്‍ മനോജ് മാത്യുവിൻെറ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ വാത്തിക്കുടി ഞാറക്കവല മത്തന്‍കുന്നേല്‍ വര്‍ഗീസിൻെറ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ വാറ്റുചാരായവും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 200 ലിറ്റര്‍ കോടയും പിടികൂടി കേസെടുത്തു. വിദേശമദ്യശാലകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ മദ്യത്തിൻെറ ലഭ്യതയില്ലാത്ത സാഹചര്യം മുതലെടുത്താണ് ഇയാള്‍ വ്യാജമദ്യം നിര്‍മിച്ച് വില്‍പന നടത്തിയിരുന്നത്. ലിറ്ററിന് 1000 മുതല്‍ 2000 രൂപ വരെ വിലയ്ക്കാണ് വില്‍പന നടത്തിയിരുന്നത്. പ്രതിയെ പിടികിട്ടിയിട്ടില്ല. പരിശോധനയില്‍ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.എ ബിജു, എ.ഷിയാദ്, ആല്‍ബിന്‍ ജോസ്, പി.കെ. ശശി എന്നിവര്‍ പങ്കെടുത്തു. ഇടുക്കി മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ച ഓക്സിജന്‍ പ്ലാൻറ് ട്രയല്‍ റണ്‍ നടത്തി ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ച ഓക്സിജന്‍ പ്ലാൻറ് ട്രയല്‍ റണ്‍ നടത്തി. ശനിയാഴ്ച മുതല്‍ ഓക്സിജന്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. അന്തരീക്ഷത്തില്‍ നിന്നാണിവിടെ ഓക്സിജന്‍ നിര്‍മിക്കുന്നത്. ഒരു ദിവസം 40 സിലിണ്ടര്‍ ഓക്സിജന്‍ നിര്‍മിക്കാന്‍ കഴിയും. ഇടുക്കി മെഡിക്കല്‍ കോളജില്‍ ഒരു ദിവസം 150 സിലിണ്ടര്‍ ഓക്സിജനാണാവശ്യം. ഇടുക്കി മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച കുമളി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.