തൊടുപുഴ: ജില്ലയിലെ ചെറുകിട വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും കോവിഡിൻെറ പേരിൽ വ്യാപാരികളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും തൊടുപുഴ മർച്ചൻറ്സ് അസോസിയേഷൻ. നോട്ട് നിരോധനം, ജി. എസ്. ടി, പ്രളയം തുടങ്ങിയവയിൽനിന്ന് കര കയറി വരുമ്പോഴാണ് വ്യാപാരികൾക്ക് കനത്ത പ്രഹരമായി കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി എത്തുന്നത്. കടത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന വ്യാപാരികൾക്ക് ഇത്തവണത്തെ പെരുന്നാൾ പ്രതീക്ഷയായിരുന്നു. അതുകൊണ്ട് തന്നെ വ്യാപാരികൾ അവർക്ക് ആകുന്ന വിധം പുതിയ സ്റ്റോക്കുകൾ എടുത്തു പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാൽ, സർക്കാർ വ്യാപാരികളെ വഞ്ചിക്കുന്ന സമീപനം സ്വീകരിക്കുന്നു. ബാക്കി എല്ലാം മേഖലകളിലും സർക്കാർ ഇളവുകൾ അനുവദിക്കുമ്പോഴും വ്യാപാരികളെ കണ്ടില്ല എന്ന് നടിക്കുകയാണ്. ഇടുക്കി പോലെയുള്ള ജില്ലയിലെ വ്യാപാരികൾ ഭൂരിഭാഗവും ചെറുകിട കച്ചവടക്കാരാണ്. നിത്യചെലവ് നടത്താൻ പോലും പല വ്യാപാരികളും ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. അതിനാൽ തന്നെ കോവിഡ് പ്രോട്ടോകോൾ പാലിച്ചു ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ കച്ചവടം ചെയ്യാൻ അനുവദിക്കുകയും, വലിയ വ്യാപാരസ്ഥാപനങ്ങളിൽ തൊഴിലാളികളുടെ എണ്ണം നിജപ്പെടുത്തി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന അഭ്യർഥനയാണ് ഉള്ളത്. കൂടാതെ വ്യാപാരികൾക്ക് വാക്സിൻ വിതരണത്തിൽ മുൻഗണന കൊടുക്കണം. വ്യാപാരികളും തൊഴിലാളികളും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് കടയിൽ സൂക്ഷിക്കണം എന്ന ഉത്തരവിൻെറ അടിസ്ഥാനത്തിൽ തൊടുപുഴയിൽ വ്യാപാരികൾക്കും തൊഴിലാളികൾക്കും മാത്രമായി സൗജന്യ കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം നൽകണം. ബാങ്ക് വായ്‌പകൾക്ക് പലിശ ഇളവ് ചെയ്യുക, വായ്പകൾ തിരിച്ചടക്കാൻ സമയം അനുവദിക്കുക,വൈദ്യുതി ചാർജിൽ ഇളവ് അനുവദിക്കുക,വാടകയ്ക്ക് കച്ചവടം ചെയ്യുന്ന വ്യാപാരികൾക്ക് വാടകയിൽ ഇളവ് അനുവദിക്കുക, മുനിസിപ്പാലിറ്റി ലൈസൻസ് ഫീസിൽ ഇളവ് അനുവദിക്കുക,സർക്കാർ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആറു മാസത്തെ വാടക ഇളവ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് തൊടുപുഴ മർച്ചൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് രാജു തരണിയിൽ, ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ, വൈസ് പ്രസിഡൻറുമാരായ സാലി എസ്. മുഹമ്മദ്, പി. അജീവ് , ടോമി സെബാസ്റ്റ്യൻ, സെക്രട്ടറിമാരായ ഷെരീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.