ലോക്​ഡൗൺ; പരി​ശോധനക്ക്​ വൻ പൊലീസ്​ സന്നാഹം

* അനാവശ്യമായി പുറത്തിറങ്ങിയാൽ കടുത്ത നടപടി തൊടുപുഴ: ലോക്​ഡൗണിൽ മാനദണ്ഡങ്ങൾ ലംഘിക്കുന്ന​വരെ ​കണ്ടെത്താൻ പൊലീസി​ൻെറ കർശന പരിശോധന. ജില്ലയുടെ പ്രധാന ഇടങ്ങളിലായി 1400 പൊലീസുകാരെയാണ്​ വിന്യസിച്ചിരിക്കുന്നത്​. അതിർത്തിയിൽ നിയന്ത്രണം കർശനമാക്കാനാണ്​ തീരുമാനം. കണ്ടെയ്​ൻമൻെറ്​ സോണിലടക്കം പൊലീസി​ൻെറ പട്രോളിങ്​​ ഉണ്ടാകും. അതിർത്തിയിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ഗ്രാമീണ മേഖലകളിലും ആളുകൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന്​ ഉറപ്പാക്കാൻ പൊലീസിനെ പല സംഘങ്ങളായി തിരിച്ച് പട്രോളിങ്ങിന്​ നിയോഗിച്ചിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങിയാൽ കടുത്ത നടപടികളാകും ഇത്തവണ ആളുകളെ കാത്തിരിക്കുന്നത്. മിനി ലോക്​ഡൗണിൽ നിസ്സാര കാര്യങ്ങൾക്കുപോലും ആളുകൾ തമിഴ്നാട്ടിലേക്കും അവിടെനിന്ന്​ കേരളത്തിലേക്കും കടന്നുപോയിരുന്നു. ഇത്​ പൂർണമായും നിരോധിക്കാനാണ് പൊലീസ് തീരുമാനം. പ്രധാന വഴിയിലൂടെയല്ലാതെ കാനനപ്പാതകളിലൂടെ ആളുകൾ കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന ആരംഭിക്കും. ഇതിന് പുറമേ പൊലീസ് പട്രോളിങ്ങും ശക്തമാക്കും. ഇപ്പോൾ കണ്ടെയ്ൻമൻെറ്​ സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ ആളുകൾ കറങ്ങിനടക്കുന്നില്ല എന്നുറപ്പാക്കും. കഴിഞ്ഞ ലോക്​ഡൗണിൽ ഏർപ്പെടുത്തിയിരുന്നതിലും ശക്തമായ നിയന്ത്രണങ്ങളാകും അതിർത്തിയിലുണ്ടാകുക. ജനങ്ങൾ സർ‍ക്കാറി​ൻെറ നിർദേശങ്ങളോട് പൂർണമായി സഹകരിക്കണമെന്ന്​ പൊലീസ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.