വീടുകയറി ആക്രമണം; ഒളിവില്‍പോയ ആറംഗസംഘം അറസ്​റ്റിൽ

നെടുങ്കണ്ടം: ചേമ്പളത്ത് വീടുകയറി ആക്രമിച്ച സംഭവത്തില്‍ ഒഴിവില്‍ കഴിഞ്ഞിരുന്ന ആറ്​ പ്രതികളെ നെടുങ്കണ്ടം പൊലീസ് അറസ്​റ്റ്​ ചെയ്തു. ചേമ്പളം സ്വദേശികളായ പുത്തന്‍പുരക്കല്‍ സബീഷ് (40), സന്തോഷ്​ (41), കൗന്തി അമ്പാട്ട് ജേക്കബ് തോമസ്​ (ജയിംസ്​ 52), ഉടുമ്പന്‍ചോല, ശാന്തനരുവി തോട്ടുചാലില്‍ ജിഷോ(33), സഹോദരങ്ങളായ ജിജോ(36), ജിനോയി(36) എന്നിവരാണ്​ അറസ്​റ്റിലായത്​. ചേമ്പളം പാലത്താനത്ത് ആൻറണി ജോസഫ്, ഭാര്യ ഗ്രേസിക്കുട്ടി, മക​ൻെറ ഭാര്യ ടീന എന്നിവരെ വീടുകയറി ആക്രമിച്ച സംഭവത്തിൽ ഒളിവില്‍പോയ സംഘത്തെ രണ്ടരമാസങ്ങള്‍ക്ക് ശേഷമാണ്​ അറസ്​റ്റ്​ ചെയ്തത്. പുത്തന്‍പരുക്കല്‍ സജിന്‍ എന്നയാൾ സംഭവ ദിവസം അറസ്​റ്റിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം. കമ്പിവടികൊണ്ടുള്ള ആക്രമണത്തിൽ ആൻറണിക്ക് തലക്ക്​ ഗുരുതര പരിക്കേറ്റിരുന്നു. ആൻറണിയുടെ വീടിനുസമീപത്തുള്ള സ്ഥലം സ്വകാര്യവ്യക്തി ​ൈകയേറിയതുമായി ബന്ധപ്പെട്ട് കേസുണ്ട്. ആൻറണി നിരവധിതവണ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, നടപടി ഉണ്ടായില്ല. നടപടി വൈകിപ്പിക്കുന്നതില്‍ ഉടുമ്പന്‍ചോല താലൂക്ക്​ ഓഫിസിലെ എല്‍.ആര്‍. വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്​ പങ്കുള്ളതായും ഇയാള്‍ ൈകയേറ്റക്കാരില്‍നിന്ന്​ വന്‍ തുക കൈപ്പറ്റിയതായും ഗൃഹനാഥന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഹൈകോടതിയെ സമീപിക്കുകയും സ്ഥലം അളന്നുതിരിച്ച് ഏറ്റെടുക്കാന്‍ പഞ്ചായത്തിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഈ വിധി നടപ്പിലാക്കാന്‍ അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് കോടതിയലക്ഷ്യത്തിന് ആൻറണി കേസ് നല്‍കിയിരുന്നു. അടുത്തിടെ നടന്ന അദാലത്തിലും ഇത് സംബന്ധിച്ച് പരാതി നല്‍കി. ഇതി​ൻെറ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. തന്നെയും കുടുബത്തെയും ഗുണ്ടകള്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന്​ ചൂണ്ടിക്കാട്ടി ഐ.ജി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആൻറണി പരാതി നല്‍കിയിരുന്നു. തുടർന്ന്​ നടന്ന അന്വേഷണത്തിലാണ്​ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ അറസ്​റ്റ്​ ചെയ്​തത്​. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​​ ചെയ്​തു. idl ndk നെടുങ്കണ്ടം വീടുകയറി ആക്രമണ സംഭവത്തിൽ പിടിയിലായ പ്രതികള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.