പീരുമേട് താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാൻറ്​ സ്ഥാപിക്കുന്നു

പീരുമേട്: ബ്ലോക്ക്​ പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ ഒരുകോടി രൂപ ചെലവഴിച്ച് പീരുമേട്​ താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.ടി. ബിനു, എസ്.പി. രാജേന്ദ്രൻ എന്നിവരുടെ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ വീതവും രാരിച്ചൻ നീറാണ കുന്നേൽ, ആശാ ആൻറണി എന്നിവരുടെ ഫണ്ടിൽനിന്ന്​ അഞ്ചുലക്ഷം വീതവും അഴുത ബ്ലോക്ക്​ പഞ്ചായത്ത് 10 ലക്ഷവും പീരുമേട്, പെരുവന്താനം, കൊക്കയാർ, ഏലപ്പാറ, വണ്ടിപ്പെരിയാർ, കുമളി പഞ്ചായത്തുകൾ അഞ്ച്​ ലക്ഷം വീതവും നൽകും. നിയോജകമണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും പഞ്ചായത്തുകളിൽ ഡൊമിസിലിയറി കേന്ദ്രങ്ങൾ ആരംഭിക്കാനും ബോധവത്​കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു. ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡൻറ് പി.എൻ. നൗഷാദ് അധ്യക്ഷതവഹിച്ചു. നിയുക്ത എം.എൽ.എ വാഴൂർ സോമൻ, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. സാബു, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.