അര നൂറ്റാണ്ടിൻെറ ആ ബസ് ഓട്ടം നിലച്ചു നെടുങ്കണ്ടം: കായംകുളം-നെടുങ്കണ്ടം സര്‍വിസ് നടത്തിയിരുന്ന സ്വകാര്യ ബസിന് സഡന്‍ ബ്രേക്കിട്ടു. ഇനി ഡബിള്‍ െബല്‍ അടിച്ചാലും മുന്നോട്ടുനീങ്ങില്ല. അഞ്ച് പതിറ്റാണ്ടോളമായി ഹൈറേഞ്ചിലേക്ക് സര്‍വിസ് നടത്തിയിരുന്ന സ്വകാര്യ ബസാണ് ഓട്ടം നിര്‍ത്തിയത്. രാവിലെ എട്ടിന് കായംകുളത്തുനിന്ന് പുറപ്പെട്ട്്് ചങ്ങനാശ്ശേരി, കുട്ടിക്കാനം, കട്ടപ്പന വഴി ഉച്ചയോടെ െനടുങ്കണ്ടത്തെത്തിയിരുന്ന കല്ലൂപ്പറമ്പില്‍ മോട്ടേഴ്‌സിനെ പെട്ടെന്ന്്് ആര്‍ക്കും മറക്കാനാവില്ല. കാരണം ഈ ബസിന് മറ്റൊരു സവിശേഷത കൂടിയുണ്ടായിരുന്നു, കായംകുളത്തുനിന്ന് സ്വര്‍ണം, വെള്ളി ഉരുപ്പടികളുമായി സ്വര്‍ണപ്പണിക്കാര്‍ ഹൈറേഞ്ചിലേക്കും തിരികെ പോകുമ്പോള്‍ സുഗന്ധവ്യഞ്ജനങ്ങളും കയറ്റിഅയച്ചിരുന്നു. മലഞ്ചരക്ക് വിപണിക്കും ആഭരണശാലക്കും ഏറെ ഗുണം ചെയ്തിരുന്ന ബസാണ് ഇപ്പോള്‍ ഓട്ടം നിര്‍ത്തിയിരിക്കുന്നത്. കായംകുളത്തുനിന്ന് ധാരാളം സ്വര്‍ണപ്പണിക്കാര്‍ ഈ വാഹനത്തില്‍ കയറുമായിരുന്നു. ഹൈറേഞ്ച്്് മേഖലയിലെ സ്വര്‍ണവ്യാപാരികള്‍ക്കും ചില തോട്ടംഉടമകള്‍ക്കും ആവശ്യമായ സ്വര്‍ണം, വെള്ളി ഉരുപ്പടികളുമായിട്ടായിരുന്നു സ്വര്‍ണപ്പണിക്കാര്‍ കയറിയിരുന്നത്. ബസ് തിരികെ പോകുമ്പോള്‍ യാത്രക്കാരെ മാത്രമായിരുന്നില്ല കൊണ്ടുപോയിരുന്നത്. ഗുണമേന്മയുള്ള കറുത്ത പൊന്ന്്, പച്ചപ്പൊന്ന്, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളും നാട്ടിന്‍പുറങ്ങളിലേക്ക് കയറ്റി അയക്കുമായിരുന്നു. അഞ്ചു പതിറ്റാണ്ടോളമായി മുടങ്ങാതെയുള്ള സര്‍വിസായിരുന്നു. വൈകുന്നേരങ്ങളില്‍ കട്ടപ്പനയില്‍നിന്ന് കുട്ടിക്കാനം ഭാഗത്തേക്ക് പുറപ്പെടുന്ന അവസാന ബസ് സര്‍വിസുകുടിയായിരുന്നു ഇത്. വരുമാനം കുത്തനെ ഇടിഞ്ഞതിനാലും രാത്രികാല നിയന്ത്രണങ്ങളാലുമാണ് സര്‍വിസ് നിര്‍ത്തിയത്. മികച്ച കലക്ഷനുണ്ടായിരുന്നു. ക്രമേണ കാഞ്ഞിരക്കാട്ട്, ട്രിനിറ്റി, ആശ എന്നീ ബസ് കമ്പനികള്‍ സര്‍വിസ് ഏറ്റെടുത്തിരുന്നു. ഒടുവില്‍ ആശ എന്ന ബസ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.