കോവിഡ്ബാധിതരുടെ എണ്ണം കൂടുന്നു; രണ്ട് ഡൊമിസിലിയറി കെയര്‍ സൻെറർ തുറന്നു തൊടുപുഴ: ദിനേന കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനെത്തുടര്‍ന്ന് ഇടവെട്ടി, ആലക്കോട് പഞ്ചായത്തുകളില്‍ ഡൊമിസിലിയറി കോവിഡ് കെയര്‍ സൻെററുകള്‍ (ഡി.സി.സി) തുറന്നു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തിൻെറ അടിസ്ഥാനത്തില്‍ രണ്ട് പഞ്ചായത്തിലും ഡി.സി.സി തുറക്കുന്നതിനാവശ്യമായ കെട്ടിടങ്ങള്‍ ഏറ്റെടുത്ത് ജില്ല കലക്ടര്‍ ഉത്തരവിറക്കി. പ്രത്യക്ഷ രോഗലക്ഷണങ്ങളും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാത്തതും വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ വേണ്ടത്ര സൗകര്യമില്ലാത്തതുമായ രോഗികളെയാണ് ഡൊമിസിലിയറി കെയര്‍ സൻെററുകളിലേക്ക് മാറ്റുക. ഇടവെട്ടിയില്‍ 332 രോഗികള്‍, ഇതുവരെ ആറുമരണം; 11 വാര്‍ഡ് കണ്ടെയ്ൻമൻെറ് സോണ്‍ തൊടുപുഴ: ജനസാന്ദ്രത ഏറിയതും വിസ്തീര്‍ണം കുറഞ്ഞതുമായ ഇടവെട്ടി പഞ്ചായത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്ക വിതക്കുന്നു. രോഗം ബാധിച്ച് ഇതുവരെ ഇടവെട്ടിയില്‍ ആറുപേരാണ് മരിച്ചത്. രോഗപ്പകര്‍ച്ച നിയന്ത്രിക്കുന്നതിൻെറ ഭാഗമായി ആകെയുള്ള 13 വാര്‍ഡില്‍ 11 വാര്‍ഡ് നിലവില്‍ കണ്ടെയ്ൻമൻെറ് സോണ്‍ ആക്കിയിരിക്കുകയാണ്. രോഗനിയന്ത്രണ ഭാഗമായാണ് ഇടവെട്ടിയില്‍ ഡൊമിസിലിയറി കോവിഡ് കെയര്‍ സൻെററുകള്‍ (ഡി.സി.സി) തുറക്കാന്‍ തീരുമാനിച്ചത്. കല്ലാനിക്കല്‍ സൻെറ് ജോര്‍ജ് സ്‌കൂള്‍ കെട്ടിടത്തിലാണ് ഡി.സി.സി പ്രവര്‍ത്തിക്കുക. ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും പഞ്ചായത്തിൻെറ നേതൃത്വത്തില്‍ സജ്ജീകരിച്ചതായി പ്രസിഡൻറ് ഷീജാ നൗഷാദ് പറഞ്ഞു. 60 ബെഡാണ് രോഗികള്‍ക്ക് തയാറാക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം മുറികളുണ്ടാവും. 10 ബെഡുകളടങ്ങിയ വിവിധ മുറികളാണ് രോഗികള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്. മുറികളില്‍ ലൈറ്റ്, ഫാന്‍ ഉള്‍പ്പെടെയുള്ളവ സജ്ജീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശുചിമുറികളുമിവിടെയുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരെ ഡി.സി.സിയിലേക്ക് എത്തിക്കുന്നതിന് പ്രത്യേകം വാഹനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ പ്രവേശിപ്പിക്കുന്നവര്‍ക്ക് പഞ്ചായത്തിൻെറ നേതൃത്വത്തിലാവും ഭക്ഷണം എത്തിച്ച് നല്‍കുക. പരിശീലനം നല്‍കിയ വളൻറിയര്‍മാരുടെ സേവനം 24 മണിക്കൂറും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തിലാവും ഇവരുടെ ജോലി. ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്നുള്ള നിരീക്ഷണവും ഡി.സി.സിയില്‍ ലഭ്യമാകും. അടിയന്തര സാഹചര്യമുണ്ടായാല്‍ രോഗികളെ തൊടുപുഴയിലെ ജില്ല ആശുപത്രിയിലെത്തിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡി.സി.സി തുടങ്ങുന്നതിന് മുന്നോടിയായി പഞ്ചായത്തിലെ തൊഴിലുറപ്പ് ജോലിക്കാരുടെ നേതൃത്വത്തില്‍ ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. തിങ്കളാഴ്ച മുതല്‍ ഇവിടേക്ക് രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങും. കഴിഞ്ഞ വര്‍ഷം സി.എഫ്.എൽ.ടി.സി തുടങ്ങാൻ സജ്ജീകരിച്ച കെട്ടിടമാണിത്. ആലക്കോട് പഞ്ചായത്തില്‍ രോഗികള്‍ 113; അഞ്ച് വാര്‍ഡ് കണ്ടെയ്ൻമൻെറ് സോണ്‍ ആലക്കോട് പഞ്ചായത്തില്‍ നിലവില്‍ 113 രോഗികളാണുള്ളത്. ഇവിടെ ഡി.സി.സി തുടങ്ങാൻ മൂന്ന് കെട്ടിടങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. പുരുഷന്മാര്‍ക്കായി അഞ്ചിരി സൻെറ് മാര്‍ട്ടിന്‍ ഡി പോള്‍സ് ചര്‍ച്ച് പാരിഷ് ഹാള്‍, സ്ത്രീകള്‍ക്കായി പഞ്ചായത്ത് ഓഫിസിന് സമീപത്തുതന്നെ രണ്ട് വീട് എന്നിവയാണ് നിലവില്‍ ഏറ്റെടുത്തിരിക്കുന്നത്. 50 പുരുഷന്മാരെയും 20 സ്ത്രീകളെയും ഇവിടെ പ്രവേശിപ്പിക്കുന്നതിനുള്ള സജ്ജീകരണമാണ് ഏര്‍പ്പെടുത്തുക. ഇതിനായുള്ള നടപടി ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് മിനി ജെറി പറഞ്ഞു. നിലവില്‍ ഇഞ്ചിയാനി ഗവ. എല്‍.പി സ്‌കൂളില്‍ താല്‍ക്കാലികമായി തയാറാക്കിയ ഡി.സി.സിയില്‍ അഞ്ച് രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. പുതിയ കേന്ദ്രം സജ്ജീകരിക്കുന്നതോടെ ഇവരെ അവിടേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.