പീരുമേട്: താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ കന്നുകാലി കൂട്ടം രാത്രി കാലങ്ങളിൽ തമ്പടിക്കുന്നത് ഭീഷണിയായി. ആശുപത്രിക്കുള്ളിൽ കയറാനും രാത്രിയിൽ മരുന്ന് വിതരണം ചെയ്യുന്ന ഫാർമസിയിൽനിന്ന് മരുന്ന് വാങ്ങാനും രോഗികൾ ക്ലേശിക്കുന്നു. മാർഗതടസ്സം സൃഷ്ടിച്ചു നിൽക്കുന്ന കന്നുകാലികളെ അടിച്ചോടിച്ച് വേണം രോഗികൾക്ക് ആശുപത്രിയിൽ കയറാൻ. ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് നിർത്താൻ സ്ഥലമുള്ള ആശുപത്രിക്ക് മുന്നിൽ കന്നുകാലികൾ തമ്പടിക്കുന്നത് രോഗികളെ വലക്കുകയാണ്. വാഹനങ്ങളിൽനിന്ന് വീൽചെയറിലും സ്ട്രച്ചറിലും രോഗികളെ ആശുപത്രിയിലേക്ക് കയറ്റുന്നതിനും തടസ്സമാകുന്നു. രാത്രി ഒൻപത് മുതൽ പുലർച്ച വരെ അത്യാഹിത വിഭാഗത്തിന് മുന്നിൽ കന്നുകാലികൂട്ടത്തെ ക്കാണാം. അഴിച്ചുവിട്ട് മേയ്ക്കുന്ന കന്നുകാലികളാണ് ഇവിടെ എത്തി തമ്പടിക്കുന്നത്. ചിത്രവിവരണം - പീരുമേട് താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ തമ്പടിച്ച കന്നുകാലികൾ idl - pmd - 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.