വണ്ണപ്പുറം: ടൗണിലും പരിസരത്തും തെരുവുനായ് ശല്യം രൂക്ഷമാകുന്നതായി പരാതി. ഇവ കാൽനടക്കാർക്കും ഇരുചക്ര വാഹനക്കാർക്കും പേടിസ്വപ്നമായി മാറി. നായ്ക്കൾ കൂട്ടമായി കിടക്കുന്നതിനാൽ എ.ടി.എമ്മിൽ എത്തുന്ന വനിതകൾ ഉൾപ്പെടെയുള്ളവർ പണം പിൻവലിക്കാൻ കഴിയാതെ തിരിച്ചുപോകുന്നതും പതിവാണ്. അറവുശാലകളിലെയും കോഴിക്കടകളിെലയും ഹോട്ടലുകളിെലയും അവശിഷ്ടങ്ങളാണ് ഇവയുടെ ഭക്ഷണം. കോവിഡ് േപ്രാേട്ടാേകാൾ പ്രകാരം നിയന്ത്രണങ്ങൾ ശക്തമായതോടെ ഭക്ഷണലഭ്യത കുറഞ്ഞതാണ് ഇവ ആക്രമണകാരികളാകാൻ കാരണമെന്ന് പറയുന്നു. വണ്ണപ്പുറം ടൗണിെലയും പരിസരങ്ങളിെലയും തെരുവുനായ് ശല്യത്തിന് പരിഹാരം കാണുന്നതിന് നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. TDL THETUVU NAYA വണ്ണപ്പുറത്ത് എ.ടി.എം കൗണ്ടറിന് മുന്നിൽ നിരന്നുകിടക്കുന്ന നായ്ക്കൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.