മോതിരം വാങ്ങാന്‍ സ്വരൂപിച്ച പണം വാക്‌സിന്‍ ചലഞ്ചിന്

മാതൃകയായി ആറ് വയസ്സുകാരി നെടുങ്കണ്ടം: മോതിരം വാങ്ങാൻ കുടുക്കയില്‍ സൂക്ഷിച്ച 1734 രൂപ വാക്‌സിന്‍ ചലഞ്ചിന് നല്‍കി ആറ് വയസ്സുകാരി. ഉടുമ്പന്‍ചോല ഇടിയാനയില്‍ ഫിലിപ്പി​ൻെറ മകള്‍ ദിയ ആണ് ഒരു വര്‍ഷത്തെ സമ്പാദ്യമായ തുക നെടുങ്കണ്ടം പൊലീസിന് കൈമാറിയത്. സ്വര്‍ണ മോതിരം വാങ്ങുന്നതിനായി അപ്പൂപ്പന്‍ വാങ്ങിത്തന്ന കുടുക്കയില്‍ നിക്ഷേപിച്ചിരുന്ന തുകയാണ് തിങ്കളാഴ്ച പിതാവിനോടൊപ്പം നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെത്തി മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിന്​ നൽകിയത്. പൊലീസ് കുടുക്ക ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക്് കൈമാറി. തഹസില്‍ദാറുടെ നേതൃത്വത്തില്‍ കുടുക്ക പൊട്ടിച്ചപ്പോള്‍ 1734 രൂപ ഉണ്ടായിരുന്നു. തുകയുടെ രസീത് കുട്ടിയുടെ പിതാവിന് ൈകമാറി. ആറ് വയസ്സുകാരി ത​ൻെറ സമ്പാദ്യ കുടുക്ക നെടുങ്കണ്ടം പൊലീസിന് ൈകമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.