വ്യാപാരികൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണം

കായംകുളം: കണ്ടെയ്​ൻമൻെറ് സോണിലെ വ്യാപാരികൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർവകക്ഷിയോഗം വിളിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് നുജുമുദ്ദീൻ ആലുംമൂട്ടിൽ ആവശ്യപ്പെട്ടു. 22 ദിവസമായി അടഞ്ഞുകിടക്കുന്നതിലൂടെ വൻപ്രതിസന്ധിയാണ് നേരിടുന്നത്. കച്ചവടക്കാർ, ജീവനക്കാർ, കയറ്റിറക്ക് തൊഴിലാളികൾ, വാഹന ജീവനക്കാർ തുടങ്ങി മാർക്കറ്റുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയ കുടുംബങ്ങൾ പട്ടിണിയിലാണ്. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എ.പി, എം.എൽ.എ, നഗരസഭ ചെയർമാൻ എന്നിവർക്ക് കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു. നിൽപ് സമരം സംഘടിപ്പിച്ചു വള്ളികുന്നം: പഞ്ചായത്തിലെ പാലിയേറ്റിവ് സംവിധാനം അട്ടിമറിക്കുന്ന ഭരണസമിതി നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ നിൽപ്പ് സമരം സംഘടിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി മീനു സജീവ് ഉദ്ഘാടനം ചെയ്തു. ലിബിൻഷ, വിഷ്ണു മംഗലശ്ശേരി, സുബിൻ മണക്കാട്, തൻസീർ ബദർ, പേരൂർ വിഷ്ണു, ഉത്തര ഉത്തമൻ, ഉണ്ണിമായ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം: apl AK 1 പാലിയേറ്റിവ് സംവിധാനം അട്ടിമറിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് വള്ളികുന്നത്ത് നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.