ഗുരുദേവമന്ദിരം അക്രമം യുവാവ് അറസ്​റ്റിൽ

ചാരുംമൂട്: നൂറനാട് ഇടക്കുന്നം 306ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗം ഗുരുദേവ മന്ദിരത്തിൽ അക്രമം നടത്തിയ സംഭവത്തിൽ ശാഖാ അംഗമായ യുവാവ് അറസ്​റ്റിൽ. ഇടക്കുന്നം വിഷ്ണു ഭവനത്തിൽ ഹരിയെയാണ് (32) നൂറനാട് എസ്.എച്ച്.ഒ വി.ആർ. ജഗദീഷി​ൻെറ നേതൃത്വത്തിൽ അറസ്​റ്റ് ചെയ്തത്. ശാഖാ സെക്രട്ടറിയായിരുന്ന മുരളീധര​ൻെറ അടുത്ത സുഹൃത്തുകൂടിയാണ് അറസ്​റ്റിലായ ഹരി. ഹരിയുടെ മൊഴി പ്രകാരം മുരളീധരനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മുരളീധരനെ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ ശാഖയിലെ ഒരു വിഭാഗത്തി​ൻെറ നീക്കത്തിന് തടയിടാൻ അക്രമം ആസൂത്രണം ചെയ്തതായാണ് പൊലീസി​ൻെറ കണ്ടെത്തൽ. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്ന മേയ് 17 ന് രാത്രിയായിരുന്നു സംഭവം. എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിലുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് ശാഖ സെക്രട്ടറിയായിരുന്ന മുരളീധരനെ മാറ്റാൻ ഒരു വിഭാഗം ശ്രമം നടത്തി.18ന് അവിശ്വാസം കൊണ്ടുവരാനായിരുന്നു നീക്കം. ഇതിൽനിന്നും ശ്രദ്ധ തിരിക്കുവാനായിരുന്നു തലേദിവസം രാത്രി അക്രമസംഭവം ആസൂത്രണം ചെയ്തത്​. മുരളീധര​ൻെറ നിർദേശപ്രകാരം നടന്നുവന്ന് ഗുരുമന്ദിരത്തി​ൻെറ ചില്ല് എറിഞ്ഞു തകർത്തതായാണ് ഹരിയുടെ മൊഴി. സംഭവദിവസം രാത്രി സമീപവാസി ഹരിയെ മന്ദിരത്തിന്​ സമീപം കണ്ടിരുന്നു. ഇത് നാട്ടിൽ സംസാരമായതോടെയാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്തത്. ഹരി മറ്റൊരു ക്രിമിനൽ കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഫോട്ടോ: apl gurumandiram aakramanam HARI 32 ഹരി 32

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.