അന്തർ സംസ്ഥാന തൊഴിലാളികളുടെ തിരിച്ചുവരവ് ഭീതി പരത്തി

ആലുവ: അന്തർ സംസ്ഥാന തൊഴിലാളികളുടെ തിരിച്ചുവരവ് ഉളിയന്നൂരിൽ ഭീതി പരത്തി. കണ്ടെയ്ൻമൻെറ് സോൺകൂടിയായ ഉളിയന്നൂരിലേക്ക് കഴിഞ്ഞ രാത്രി വിമാനമാർഗം നെടുമ്പാശ്ശേരിയിൽ എത്തിയ രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളാണ് എത്തിയത്. ബുധനാഴ്ച രാവിലെ ഇതറിഞ്ഞ് നാട്ടുകാർ സംഘടിച്ചു. തുടർന്ന് ഇവർ താമസിച്ച വാടകവീടി​ൻെറ ഉടമസ്ഥ​ൻെറ സംരക്ഷണയിൽ നിരീക്ഷണത്തിൽ താമസിപ്പിക്കാൻ ആലുവ പൊലീസ് പറഞ്ഞു. എന്നാൽ, നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഇവർ ആലുവ നഗരത്തിലേക്ക് പോയി. കണ്ടെയ്ൻമൻെറ് സോൺ ആയി തിരിച്ചുകെട്ടി പൊലീസ് കാവൽ നിൽക്കുന്ന സ്ഥലത്ത് പൊലീസി​െനാപ്പം ചില രാഷ്​ട്രീയപ്രവർത്തകരും കൂട്ടംകൂടുന്നതും പ്രതിഷേധത്തിന്ന് ഇടയാക്കുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.