സമൂഹ വ്യാപനത്തിനിടയിലും പൊതുപരിപാടിയുമായി യു.ഡി.എഫ്

ആലുവ: മേഖലയിൽ കോവിഡ് . വ്യാഴാഴ്ചയാണ് ആലുവ നിയോജക മണ്ഡലത്തിലെ വിവിധ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ധർണ നടത്തുന്നത്. അന്താരാഷ്​ട്ര ബന്ധങ്ങളുള്ള സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസി​ൻെറ പങ്ക് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായി ധർണ നടത്തുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സർക്കാറിൻെറ പരാജയം, പ്രവാസികളോടുള്ള നിഷേധാത്മക നിലപാട്, ഇന്ധന വിലവർധന എന്നിവയും വിഷയമാണ്​. എന്നാൽ, മറ്റ് സ്ഥലങ്ങളിൽനിന്ന്​ വ്യത്യസ്തമാണ് നിലവിൽ ആലുവയിലെ സാഹചര്യം. സമൂഹവ്യാപനം തീവ്രതയിലാണ്. നിത്യേന ഒന്നിലധികം രോഗികളെയാണ് ഇത്തരത്തിൽ കണ്ടെത്തുന്നത്. ആദ്യദിനങ്ങളിൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ സമ്പർക്ക പട്ടികപോലും ഇതുവരെ പൂർത്തിയായിട്ടില്ല. അതിനാൽതന്നെ ജനം പരിഭ്രാന്തരാണ്. ഇതിനി​െട പൊതുപരിപാടി നടത്തുന്നതിൽ ജനങ്ങൾക്ക് എതിർപ്പുണ്ട്. ജൂണിൽ യു.ഡി.എഫും മുസ്​ലിം ലീഗും പോഷകസംഘടനകളും നടത്തിയ പരിപാടികളിൽ ക​െണ്ടയ്​ൻമൻെറ് സോണിൽപെട്ടവർ പങ്കെടുത്തെന്ന വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കുറച്ചുദിവസം മുമ്പ്​ കീഴ്മാട് പഞ്ചായത്ത് ഓഫിസിന് മുന്നിൽ യു.ഡി.എഫ് സമരം നടക്കുമ്പോൾ കുട്ടമശ്ശേരി ഭാഗത്ത് രോഗം തെളിഞ്ഞയാളുടെ സാന്നിധ്യമുണ്ടായിരുന്നു. യു.ഡി.എഫ് ജില്ല ചെയർമാൻ എം.ഒ. ജോൺ അടക്കം നേതാക്കൾ സമരത്തിനുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവാദം നിലനിൽക്കേ കഴിഞ്ഞദിവസം നഗരത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനവും എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. ഇതെല്ലാം അണികളിലടക്കം അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാൽ, വ്യാഴാഴ്ച നടത്തുന്ന ധർണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്ന് യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പുഴിത്തറ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.