പാനൂർ പീഡനം: ബി.ജെ.പി നേതാവി​െൻറ ഹരജി തള്ളി

പാനൂർ പീഡനം: ബി.ജെ.പി നേതാവി​ൻെറ ഹരജി തള്ളി കൊച്ചി: കണ്ണൂർ പാനൂരിൽ നാലാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജ​ൻെറ ജാമ്യഹരജി ഹൈകോടതി തള്ളി. ജനുവരി 15നും ഫെബ്രുവരി രണ്ടിനുമിടയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഏപ്രിൽ 15 മുതൽ ജുഡീഷ്യൽ കസ്​റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് ജസ്​റ്റിസ്​ അമിത്​ റാവൽ തള്ളിയത്​. പീഡനത്തിനിരയായ കുട്ടിയുടെ മാനസികാവസ്ഥ അപകടത്തിലാണെന്നും മൊഴിയെടുക്കാൻ കൂടുതൽ സമയം വേണമെന്നുമാണ്​ ക്രൈംബ്രാഞ്ച്​ അറിയിച്ചത്​. ൈഹകോടതി നിർദേശപ്രകാരം ക്രൈംബ്രാഞ്ച് കേസ് ഡയറി ഹാജരാക്കിയിരുന്നു. പെൺകുട്ടിയുടെ മാതാവിൻെറ നിലപാടും ആരാഞ്ഞു. തുടർന്നാണ്​ ഹരജി തള്ളിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.