അഭിഭാഷക ക്ഷേമനിധി തട്ടിപ്പ്​: അന്വേഷണം സി.ബി.ഐക്ക്​ വിടണമെന്ന്​ ഹരജി

കൊച്ചി: അഭിഭാഷക ക്ഷേമനിധി തട്ടിപ്പ്​ സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക്​ വിടണമെന്നാവശ്യപ്പെട്ട്​ ഹൈകോടതിയിൽ ഹരജി. വിജിലൻസ് അന്വേഷണം ഫലപ്രദമല്ലെന്ന്​ കാട്ടിയാണ്​ ഹൈകോടതി അഭിഭാഷകരായ കാഞ്ഞങ്ങാട് സ്വദേശി എൻ.എ. ഖാലിദ്, ആലപ്പുഴ സ്വദേശി എ. അബ്​ദുൽ റസാഖ്, മലപ്പുറം സ്വദേശി അബ്​ദുൽറഹ്​മാൻ കാരാട്ട് എന്നിവരുടെ ഹരജി​. 2016ൽ തട്ടിപ്പ്​ ശ്രദ്ധയിൽവന്നെങ്കിലും 2017 സെപ്റ്റംബർ രണ്ടിനാണ് വിജിലൻസ് അന്വേഷണത്തിന്​ തീരുമാനിച്ചത്. 2018 മേയ് 11നാണ് വിജിലൻസ് കേസെടുത്തത്. 2007ൽ തുടങ്ങിയ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ പത്തുവർഷത്തിലേറെ വേണ്ടിവന്നു. ഫണ്ട് കൈകാര്യം ചെയ്യുന്നവർക്കെതിരെ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. കേസിൽ സംശയിക്കപ്പെടുന്നവരുടെ ഉന്നത രാഷ്​ട്രീയസ്വാധീനം മൂലമാണിതെന്നും ഹരജിയിൽ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.