എം.പി പറയുന്നത് കളവും വിവരക്കേടും -സി.പി.എം

ചെറുതോണി: കഴിവുകേട് മറയ്ക്കാന്‍ ഡീൻ കുര്യാക്കോസ് എം.പി കളവും വിവരക്കേടും വിളിച്ചു പറയുകയാണെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ്. ബഫര്‍സോൺ നിശ്ചയിക്കാൻ സര്‍ക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കാതിരുന്ന എം.പി അസംബന്ധങ്ങൾ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നത്. 2014ൽ യു.ഡി.എഫ് സർക്കാർ കരട്​ വിജ്ഞാപനം ഇറക്കിയെങ്കിലും തുടര്‍ന്ന്​ വന്ന പിണറായി സർക്കാർ അന്തിമ വിജ്ഞാപനം ഇറക്കിയില്ലെന്നത് വിചിത്രവും വിവരക്കേടുമാണ്. അന്തിമ വിജ്ഞാപനം സംസ്ഥാനമല്ല ഇറക്കേണ്ടത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണെന്ന പ്രാഥമിക ധാരണ പോലുമില്ലാത്ത പാർലമെന്റ് അംഗത്തോട് സഹതപിക്കാനേ കഴിയൂ. സര്‍ക്കാർ വിളിച്ച 2019 ഡിസംബർ 10, 11, തീയതികളിലെ യോഗത്തിൽ എം.പി പങ്കെടുത്തില്ല. എം.പിയെ യോഗം മുന്‍കൂട്ടി അറിയിച്ചതിന്റെ വിവരാവകാശ രേഖകൾ പുറത്തുവന്നിട്ടുണ്ട്. മറ്റ് ജനപ്രതിനിധികളേക്കാളുപരി എം.പിയാണ് പങ്കെടുക്കേണ്ടത്. എട്ട്​ കേന്ദ്ര മന്ത്രിമാർ കേരളത്തിൽനിന്ന്​ ഉണ്ടായിരുന്നപ്പോഴാണ് ഗാഡ്ഗിൽ റിപ്പോര്‍ട്ട് കൊണ്ടുവന്നത്. അന്നുനടന്ന ഒരു സമരത്തിലും ഒരിടത്തും ഡീൻ കുര്യാക്കോസ് ഉണ്ടായിരുന്നില്ല. എന്നു മാത്രമല്ല സമര രംഗത്തിറങ്ങിയ ആനിക്കുഴിക്കാട്ടിൽ പിതാവിനെപ്പോലും അപമാനിക്കുകയായിരുന്നു പി.ടി. തോമസും ഡീനും ചെയ്തതെന്നും വർഗീസ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം എം.ജെ. മാത്യു, ഇടുക്കി ഏരിയ സെക്രട്ടറി പി.ബി. സബീഷ് എന്നിവർ പങ്കെടുത്തു. രാഹുൽ ഗാന്ധിക്കെതിരായ കേസ്​; കോൺഗ്രസ്​ ​ ധർണ തൊടുപുഴ: മോദി സർക്കാർ അപകടകരമായ അവസ്ഥയിലേക്ക് രാജ്യത്തെകൊണ്ടെത്തിച്ചതായി ഡി.സി.സി സെക്രട്ടറി എൻ.ഐ. ബെന്നി കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിക്കെതിരെ ഇ.ഡിയെ ഉപയോഗിച്ച് കള്ളക്കേസ് എടുക്കുന്നുവെന്നാരോപിച്ച്​ തൊടുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ടെലിഫോൺ എക്​സ്​ചേഞ്ചിന്​ മുന്നിൽ നടത്തിയ ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ്‌ ജാഫർ ഖാൻ മുഹമ്മദ്‌ സമരത്തിന് നേതൃത്വം നൽകി. ഡി.സി.സി നേതാക്കളായ ഷിബിലി സാഹിബ്‌, പി.എസ്. ചന്ദ്രശേഖരപിള്ള, ചാർളി ആന്റണി, ലീലാമ്മ ജോസ്, കെ.കെ. തോമസ്, പി.ജെ. തോമസ്, ബോസ് തളിയചിറ, ജിജി വർഗീസ്, ജോമോൻ ഫിലിപ്പ്, കെ. ദീപക്, കെ.ജി. സജിമോൻ, ഷാഹുൽ മാങ്ങാട്ട്, രാജേഷ് ബാബു എന്നിവർ സംസാരിച്ചു. രാജീവ് ഭവനിൽനിന്ന് ആരംഭിച്ച പ്രകടനത്തിന് കെ. രാജേഷ്, സി.എസ്​. മഹേഷ്‌, എം.എച്ച്.​ സജീവ്, സുരേഷ് രാജു, ജോയ് മൈലാടി, സോമി വട്ടക്കാട്ട്, ജോയ് കട്ടക്കയം, സെബാസ്റ്റ്യൻ മാത്യു, എ.കെ. സുഭാഷ് കുമാർ, ബി. സജ്ജയ് കുമാർ, ലത്തീഫ് മുഹമ്മദ്‌, എൻ.കെ. ബിജു, കെ.വി. ബാബു, സജി ചെമ്പകശ്ശേരി, റോബിൻ മയലാടി, ജോർജ് താന്നിക്കൽ, ആനി ജോർജ്, സണ്ണി വട്ടക്കട്ട്, പി. പൗലോസ്, ഒ.​കെ. അഷ്​റഫ്​, എം.പി. അഷ്​റഫ്​, എ.കെ. ഭാസ്കരൻ, റോയ്, പി.വി. അച്ചാമ്മ, നാസർ പാലമൂട്ടിൽ, സി.എസ്.​ വിഷ്ണുദേവ് തുടങ്ങിയവർ നേതൃത്വം നൽകി. ​ TDL BSNL തൊടുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ​നേതൃത്വത്തിൽ ടെലിഫോൺ എക്​സ്​ചേഞ്ചിന്​ മുന്നിൽ നടന്ന ധർണ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.