കട്ടപ്പന: പഴയ ബസ് സ്റ്റാൻഡ് പേ ആൻഡ് പാർക്കിന് നൽകുന്നത് സംബന്ധിച്ച കോടതിവിധി സംഘർഷത്തിനിടെ കട്ടപ്പന നഗരസഭ നടപ്പാക്കി. വൻ പൊലീസ് അകമ്പടിയോടെ തിങ്കളാഴ്ച രാവിലെ പേ ആൻഡ് പാർക്കിനുള്ള സ്ഥലം ലേലംകൊണ്ടയാൾക്ക് അടയാളപ്പെടുത്തി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് ഏതാനും വ്യാപാരികളും സി.പി.എം പ്രവർത്തകരും രംഗത്ത് വന്നതിനെതുടർന്ന് ഇവരിൽ നാലു പേരെ അറസ്റ്റ് ചെയ്ത് നീക്കി. നാലു മാസം മുമ്പാണ് നഗരസഭ പഴയ ബസ് സ്റ്റാൻഡ് പ്രസാദ് പുത്തൻപുരയ്ക്കൽ എന്നാൾക്ക് പാർക്കിങിനായി ലേലം ചെയ്ത് നൽകിയത്. നഗരസഭയുടെ കീഴിലുള്ള സ്ഥലം വെറുതെയിട്ടാൽ ഓഡിറ്റ് സമയത്ത് വിശദീകരണം നൽകണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിനെതിരെ വ്യാപാരികളും സി.പി.എം പ്രവർത്തകരും രംഗത്തു വന്നതോടെ പാർക്കിങ് നടപടികൾ നിലച്ചു. വ്യാപാരികളുടെ ആശങ്ക പരിഹരിക്കുമെന്ന് പറഞ്ഞ നഗരസഭ അധികൃതർ പഴയ ബസ് സ്റ്റാൻഡിൽ പാർക്കിങിനുള്ള സ്ഥലം വേലി കെട്ടിത്തിരിച്ചു. എന്നാൽ, സി.പി.എം. പ്രവർത്തകരും വ്യാപാരികളും ചേർന്ന് വേലിയിളക്കി മാറ്റി. തുടർന്ന് നഗരസഭ നിയമ നടപടികളുമായി മുന്നോട്ടു പോകുകയും പാർക്കിങ് ഫീസ് പിരിക്കുന്ന കാര്യത്തിൽ അനുകൂലമായ കോടതി വിധി നേടിയെടുക്കുകയും ചെയ്തു. എന്നാൽ, പാർക്കിങ് ഫീസ് പിരിക്കാൻ നഗരസഭ സൗകര്യം ചെയ്യാത്തതിനാൽ അടച്ച തുക തിരികെ ലഭിക്കണമെന്ന് ബസ് സ്റ്റാൻഡ് ലേലത്തിനെടുത്തയാൾ ആവശ്യപ്പെട്ടു. പഴയ സ്റ്റാൻഡ് ലേലം ചെയ്താൽ വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും വ്യാപാരത്തെ ബാധിക്കുമെന്നുമായിരുന്നു വിഷയം ചർച്ച ചെയ്യാൻ ചേർന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ വാദം. പണം തിരികെ നൽകേണ്ടെന്നും ഹൈകോടതി ഉത്തരവ് നടപ്പാക്കാനും കൗൺസിൽ തീരുമാനമെടുത്തു. തുടർന്നാണ് പൊലീസ് സംരക്ഷണത്തിൽ കോടതി വിധി നടപ്പാക്കിയത്. ഫോട്ടോ. പഴയ ബസ് സ്റ്റാൻഡിൽ പാർക്കിങിനായി നഗരസഭാ ജീവനക്കാർ സ്ഥലം അടയാളപ്പെടുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.