പാത റെഡി; സീബ്രലൈനില്ല

അടിമാലി: ദേശീയപാതയില്‍ ടാറിങ്​ പൂര്‍ത്തിയാക്കിയതിന് ശേഷം സീബ്രലൈന്‍ വരക്കാത്തത് കാല്‍നടക്കാര്‍ക്ക് ദുരിതമായി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ പത്താംമൈല്‍ ടൗണിലാണ് സീബ്രലൈന്‍ ഇല്ലാത്തത്. മൂന്നാര്‍ വിനോദസഞ്ചാര കേന്ദ്രത്തിന്റെ കവാടത്തില്‍ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നാണ് പത്താംമൈല്‍ ടൗണ്‍. സ്കൂള്‍, ആശുപത്രി എന്നിവ ടൗണിനോട് ചേര്‍ന്നാണ്. സ്കൂള്‍ വിദ്യാർഥികളും രോഗികളും തിരക്കേറിയ റോഡ് മുറിച്ചുകടന്നുവേണം പോകാന്‍. പാഞ്ഞുവരുന്ന വാഹനങ്ങള്‍ക്ക് മുന്നിലൂടെ സാഹസപ്പെട്ടാണ് കാല്‍നടക്കാര്‍ പോകുന്നത്. തലനാരിഴ വ്യത്യാസത്തിലാണ് അപകടങ്ങള്‍ ഒഴിവാകുന്നതെന്നും ടൗണില്‍ വേഗനിയന്ത്രണത്തോടൊപ്പം സീബ്രലൈന്‍ വരക്കണമെന്നും ഓട്ടോ ടാക്‌സി തൊഴിലാളികള്‍ ആവശ്യപ്പെട്ടു. സ്കൂളുകള്‍ക്ക് സമീപം വാഹനങ്ങള്‍ക്ക് വേഗനിയന്ത്രമുണ്ടെങ്കിലും ഇവിടെ മാത്രം ഇത്തരത്തില്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒന്നുമില്ല. idl adi 1 zeebra ചിത്രം.. സീബ്രലൈന്‍ ഇല്ലാത്തതിനാല്‍ ദേശീയപാതയില്‍ പത്താംമൈലില്‍ സാഹസികമായി റോഡ് മുറിച്ച് കടക്കുന്നവര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.